തിരുവനന്തപുരം : പാർലമെന്റിൽ ഫാസിസത്തെ പ്രതിരോധിക്കാൻ ഇടതുപക്ഷം മാത്രമേ ഉള്ളൂ എന്ന് രാജ്യസഭാ എംപി ജോൺ ബ്രിട്ടാസ്. വർഗീയതയ്ക്കും ഫാസിസത്തിനും എതിരായി പാർലമെന്റിൽ പ്രതിരോധം ശക്തമാക്കാനായി ഇടതുപക്ഷത്തിന്റെ സാന്നിധ്യം ശക്തിപ്പെടുത്തണമെന്നും ജോൺ ബ്രിട്ടാസ് ആവശ്യപ്പെട്ടു.
തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ എൽഡിഎഫ് മീഡിയ റൂം ഉദ്ഘാടനം നിർവഹിച്ച ശേഷം സംസാരിക്കുകയായിരുന്നു ജോൺ ബ്രിട്ടാസ്. തിരുവനന്തപുരം എംപി ശശി തരൂരിനെതിരെയും ബ്രിട്ടാസ് രൂക്ഷമായ വിമർശനമുന്നയിച്ചു. തിരുവനന്തപുരം എംപിയെ കൊണ്ട് നാടിന് ഒരു കാര്യവും ഇല്ലെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. ശശി തരൂരിന്റെ നിഷ്ക്രിയത്വം കൊണ്ട് പല പദ്ധതികളും തിരുവനന്തപുരത്തിന് നഷ്ടപ്പെട്ടതായും ബ്രിട്ടാസ് സൂചിപ്പിച്ചു.
ബിജെപി സർക്കാരിനെതിരായി പാർലമെന്റിൽ ഉയരുന്ന ഒരേയൊരു ശബ്ദം ഇടതുപക്ഷത്തിന്റേത് മാത്രമാണ്. ആ ശബ്ദം ഇനിയും ശക്തമാക്കേണ്ടതുണ്ട് എന്നും ജോൺ ബ്രിട്ടാസ് സൂചിപ്പിച്ചു. തിരുവനന്തപുരത്തിന്റെ വികസനത്തിന് വേണ്ടി ശശി തരൂർ യാതൊന്നും ചെയ്തിട്ടില്ല എന്നും ജോൺ ബ്രിട്ടാസ് കുറ്റപ്പെടുത്തി.
Discussion about this post