ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് എൻസിപി ശരദ് പവാർ പക്ഷത്തിന് കാഹളം മുഴക്കുന്ന ചിഹ്നവും അജിത് പവാർ പക്ഷത്തിന് ഘടികാരവും താൽക്കാലികമായി അനുവദിച്ച് സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ്. കേസിൽ അന്തിമ തീരുമാനം ഉണ്ടാകുന്ന വരെ ഈ വിധി തുടരും. ജസ്റ്റിസുമാരായ സൂര്യകാന്ത്, കെവി വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.
എൻസിപി ശരത് പവാർ വിഭാഗത്തിന് NCP-SCP എന്ന പേര് ഉപയോഗിക്കാനും നിയമസഭാ ലോക്സഭാ തിരഞ്ഞെടുപ്പുകളിൽ ‘കൊമ്പുവിളിക്കുന്ന മനുഷ്യൻ’ ചിഹ്നം ഉപയോഗിക്കാനും സുപ്രീംകോടതി അനുമതി നൽകി. ഈ ചിഹ്നം മറ്റാർക്കും നൽകരുതെന്നും സുപ്രീംകോടതി തിരഞ്ഞെടുപ്പ് കമ്മീഷന് നിർദേശം നൽകി.
ശരദ് പവാറിന്റെ പേരോ ചിത്രമോ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഉപയോഗിക്കുന്നതിന് അജിത് പവാർ പക്ഷത്തെ സുപ്രീംകോടതി.
Discussion about this post