ന്യൂഡൽഹി : ആത്മീയ ഗുരുവും ഇഷ ഫൗണ്ടേഷൻ സ്ഥാപകനുമായ സദ്ഗുരു ജഗ്ഗി വാസുദേവിന് അടിയന്തര മസ്തിഷ്ക ശസ്ത്രക്രിയ നടത്തി. തലച്ചോറിൽ രക്തസ്രാവം ഉണ്ടായതിനെ തുടർന്നാണ് സദ്ഗുരുവിനെ ഡൽഹിയിലെ ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയത്.
ശസ്ത്രക്രിയയ്ക്ക് ശേഷം സദ്ഗുരു സുഖം പ്രാപിച്ചു വരികയാണെന്ന് അപ്പോളോ ആശുപത്രി അധികൃതർ വ്യക്തമാക്കി. വെന്റിലേറ്ററിലേക്ക് മാറ്റിയിട്ടുള്ള അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടു വരുന്നുണ്ട്. മരുന്നുകളോട് അദ്ദേഹം പ്രതികരിക്കുന്നുണ്ടെന്നും ആശുപത്രിവൃത്തങ്ങൾ അറിയിച്ചു.
കഴിഞ്ഞ നാലാഴ്ചയായി അദ്ദേഹത്തിന് കടുത്ത തലവേദനയും വീക്കവും ഉണ്ടായിരുന്നതിനെ തുടർന്നാണ് അപ്പോളോ ആശുപത്രിയിൽ ചികിത്സ തേടിയത്. പരിശോധനയിൽ തലച്ചോറിൽ വീക്കവും രക്തസ്രാവവും കണ്ടെത്തിയതിനെ തുടർന്ന് മസ്തിഷ്ക ശസ്ത്രക്രിയ നടത്തുകയായിരുന്നു. അദ്ദേഹത്തിന്റെ തിരക്കുകൾക്കിടയിൽ തലവേദനയെ കാര്യമാക്കാതെ ഒഴിവാക്കിയതാണ് ഗുരുതരമാകാൻ കാരണമായതെന്ന് അപ്പോളോ ആശുപത്രിയിലെ ന്യൂറോളജിസ്റ്റ് വിനിറ്റ് സുരി അറിയിച്ചു. നിലവിൽ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും വേഗം തന്നെ പൂർണ്ണ ആരോഗ്യവാനായി മടങ്ങി വരും എന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.
Discussion about this post