കണ്ണൂർ: അടയ്ക്കാത്തോട് ജനവാസമേഖലയിൽ ഭീതി പടർത്തിയ കടുവയെ മയക്കുവെടി വച്ച് പിടികൂടി. പട്ടാപ്പകൽ പോലും പ്രദേശത്ത് ഇറങ്ങി നടക്കുന്ന കടുവയുടെ ചിത്രങ്ങൾ സിസിടിവിയിൽ പതിഞ്ഞിരുന്നു.
കഴിഞ്ഞ അഞ്ച് ദിവസമായി കടവയ്ക്ക് വേണ്ടി തിരച്ചിൽ നടന്നു വരികയായിരുന്നു. നാട്ടുകാരും വനംവകുപ്പ് ഉദ്യോഗസ്ഥരും ചേർന്നാണ് പരിശോധന നടത്തിയിരുന്നത്.
ഈ ദിവസങ്ങളിലെല്ലാം കടുവയെ കണ്ടെത്തിയിരുന്നെങ്കിലും മയക്കുവെടി വയ്ക്കാൻ കഴിഞ്ഞിരുന്നില്ല. ഇന്നലെയും കരിയൻകാപ്പ് യക്ഷിക്കോട്ടയിലും രാജമലയിലും കടുവയെ കണ്ടിരുന്നു.
കടുവയെ പിടികൂടാൻ കഴിയാത്ത സാഹചര്യത്തിൽ പ്രദേശത്ത് നിരോധാജ്ഞ പ്രഖ്യാപിച്ചിരുന്നു. ഇന്ന് കടുവയെ പിടികൂടിയതോടെ നീണ്ട ദിവസത്തെ ആശങ്കക്കാണ് വിരാമമായത്.
Discussion about this post