ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അറസ്റ്റിലായത് പിന്നാലെ കേന്ദ്രസർക്കാരിനെ വിമർശിച്ച് കോൺഗ്രസ് വനിതാ നേതാവ് പ്രിയങ്ക വാദ്ര. ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് കെജ്രിവാളിനെ വേട്ടയാടുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് പ്രിയങ്ക പറഞ്ഞു. അറസ്റ്റിന് പിന്നാലെ എക്‌സിലൂടെയായിരുന്നു പ്രിയങ്കയുടെ പ്രതികരണം.
തിരഞ്ഞെടുപ്പ് കാലത്ത് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ലക്ഷ്യമിടുന്നത് തെറ്റും, ഭരണഘടനാ വിരുദ്ധവുമാണ്. ഇത്തരം രാഷ്ട്രീയം പ്രധാനമന്ത്രിയ്‌ക്കോ കേന്ദ്രസർക്കാരിനോ ചേർന്നത് അല്ല. തിരഞ്ഞെടുപ്പിലൂടെ വേണം എതിരാളികളെ നേരിടാൻ. അല്ലാതെ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് ഉപദ്രവിക്കരുത്. ഇത് ജനാധിപത്യത്തിന് മേൽ സമ്മർദ്ദം ചെലുത്തലാണ്- പ്രിയങ്കാ വാദ്ര പറഞ്ഞു.
രാത്രിയോടെയായിരുന്നു അരവിന്ദ് കെജ്രിവാളിനെ ഇഡി അറസ്റ്റ് ചെയ്തത്. വൈകീട്ട് പരിശോധനയ്ക്കായി ഇഡി അദ്ദേഹത്തിന്റെ വസതിയിൽ എത്തിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു അറസ്റ്റ്.
Discussion about this post