പാലക്കാട്: വാളയാർ എക്സൈസ് ചെക്പോസ്റ്റിൽ മയക്കുമരുന്നുമായി 21കാരൻ പിടിയിൽ. വടക്കാഞ്ചേരി സ്വദേശി അഭിനവ് (21) ആണ് പിടിയിലായത്. ഇയാളിൽ നിന്നും 49.39 ഗ്രാം മെത്താംഫിറ്റമിൻ പിടികൂടി.
ബംഗളൂരുവിൽ നിന്നും നാട്ടിലേക്ക് വിൽപ്പനയ്ക്കായി കൊണ്ടുവരുന്നതിനിടയിലാണ് യുവാവ് പിടിയിലായത്. പിടിച്ചെടുത്ത മയക്കുമരുന്നിന് വിപണിയിൽ ഒരു ലക്ഷം രൂപയോളം വില വരും. ഇയാളുടെ സംഘത്തിലെ മറ്റുള്ളവരെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ചെക്ക്പോസ്റ്റിലെ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പ്രശാന്തിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. എക്സൈസ് ഇൻസ്പെക്ടർ ഗിരീഷ് കുമാർ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ (ഗ്രേഡ്) ജിഷു ജോസഫ്, അനു എസ്.ജെ, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) അനിൽകുമാർ ടിഎസ്, സിവിൽ എക്സൈസ് ഓഫീസർ ജിതേഷ് പി എന്നിവരും ഒപ്പമുണ്ടായിരുന്നു.
Discussion about this post