ജെറുസലേം; ഹമാസ്- ഇസ്രായേൽ സംഘർഷം തുടരുന്നതിനിടെ ഗാസയിലെ പ്രധാന ആശുപത്രിയിൽ നടത്തിയ റെയ്ഡിനിടെ സുരക്ഷാ ഉദ്യോഗസ്ഥരും സൈനിക കമാൻഡർമാരും ഉൾപ്പെടെ നൂറുകണക്കിന് ഹമാസ് , ഇസ്ലാമിക് ജിഹാദികളെ ഇസ്രായേൽ സൈന്യം കസ്റ്റഡിയിലെടുത്തതായി വിവരം.
തിങ്കളാഴ്ച പുലർച്ചെ ഗാസ സിറ്റിയിലെ അൽ ഷിഫ ഹോസ്പിറ്റലിൽ ഇസ്രായേൽ സൈന്യം പ്രവേശിക്കുകയായിരുന്നു. ഇത് ഹമാസ് ഭീകരരുടെ താവളമായി ഉപയോഗിക്കുന്ന തുരങ്ക ശൃംഖലയുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് സൈന്യം പറയുന്നു.
പിടിയിലായവരിൽ മൂന്ന് മുതിർന്ന ഇസ്ലാമിക് ജിഹാദ് സൈനിക കമാൻഡർമാരും അധിനിവേശ വെസ്റ്റ് ബാങ്കിലെ പ്രവർത്തനങ്ങൾക്ക് ഉത്തരവാദികളായ രണ്ട് ഹമാസ് ഉദ്യോഗസ്ഥരും മറ്റ് ഹമാസിന്റെ ആഭ്യന്തര സുരക്ഷാ ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു. നാല് ദിവസം നീണ്ടു നിന്ന ഓപ്പറേഷനിൽ ഇത് വരെ 140 ഹമാസ് ഭീകരരെ വധിക്കുകയും 650 ഹമാസ് ഭീകരരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ടെന്നാണ് ഇസ്രായേൽ സൈന്യം വ്യക്തമാക്കുന്നത്.
ഗാസ മുനമ്പിലെ ഏറ്റവും വലിയ ആശുപത്രിയാണ് അൽ ഷിഫ. യുദ്ധാനന്തരം, വടക്കൻ ഗാസയിൽ അവശേഷിക്കുന്ന ഒരേയൊരു ആശുപത്രിയാണിത്, അവിടെ ആരോഗ്യ സൗകര്യങ്ങൾ ഭാഗികമായി ഇപ്പോഴും നൽകപ്പെടുന്നു.
Discussion about this post