ന്യൂഡൽഹി; രാഷ്ട്രപതി ദ്രൗപതി മുർമുവിനെതിരെ അസാധാരണ നീക്കവുമായി പിണറായി സർക്കാർ. നിയമസഭ പാസാക്കിയ ബില്ലുകളിൽ തീരുമാനം വൈകുന്നുവെന്നാരോപിച്ചാണ്് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്.
സംസ്ഥാന ചീഫ് സെക്രട്ടറിയും ടി പി രാമകൃഷ്ണൻ എംഎൽഎയുമാണ് ഹർജിക്കാർ. രാഷ്ട്രപതിയുടെ സെക്രട്ടറിയെയും ഗവർണറെയും കക്ഷിചേർത്തുകൊണ്ടുള്ളതാണ് ഹർജി. രാഷ്ട്രപതിയുടേത് ഭരണഘടനയിലെ 14, 200, 201 അനുച്ഛേദങ്ങളുടെ ലംഘനമാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.
ഏഴ് ബില്ലുകളിൽ രാഷ്ട്രപതി തീരുമാനമെടുത്തിട്ടില്ലെന്ന് കേരളം ഹർജിയിൽ പറയുന്നു. തീരുമാനമെടുക്കാൻ രാഷ്ട്രപതിയുടെ സെക്രട്ടറിക്ക് നിർദ്ദേശം നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ചാൻസലർ സ്ഥാനത്തു നിന്നു ഗവർണറെ പുറത്താക്കുന്നത് ഉൾപ്പെടെ സർവകലാശാലാ നിയമഭേദഗതി ബില്ലുകളും മിൽമയുടെ ഭരണം സർക്കാർ നിയന്ത്രണത്തിൽ ആക്കുന്നതിനുള്ള ബില്ലുമാണ് രാഷ്ട്രപതി തീരുമാനമെടുക്കാനായി മാറ്റിവച്ചിരിക്കുന്നത്. ഇതു തിരിച്ചടിയായ സാഹചര്യത്തിലാണ് സുപ്രീംകോടതിയെ സംസ്ഥാനം സമീപിച്ചത്
Discussion about this post