തിരുവനന്തപുരം:സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും ഇടിവ്. പവന് 80 രൂപയാണ് ഇന്ന് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന് 49,000 രൂപയാണ് ഇന്നത്തെ വില. സ്വർണ വില കുറഞ്ഞെങ്കിലും 49,000ൽ നിന്ന് താഴുന്നില്ലെന്ന ആശങ്കയിലാണ് ഉപഭോക്താക്കൾ. കഴിഞ്ഞ ദിവസം സ്വർണവില സർവകാല റെക്കോഡിൽ എത്തിയിരുന്നു.
ഒരു ഗ്രാം സ്വർണത്തിന് 10 രൂപ കുറഞ്ഞ് 6125 രൂപയുമായി. ഇന്നലെ ഒരു പവൻ സ്വർണത്തിന് 49,080 രൂപയും ഒരു ഗ്രാമിന് 6,135 രൂപയുമായിരുന്നു വില.
രാജ്യാന്തര വിപണിയിലെ വിലകയറ്റമാണ് കേരളത്തിലെ സ്വർണവില വർദ്ധനയ്ക്ക് കാരണം. അമേരിക്ക നേരിടുന്ന എക്കാലത്തെയും വലിയ പണപ്പെരുപ്പവും വിലവർദ്ധനവിന് മറ്റൊരു പ്രധാനകാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
മാർച്ചിലെ സ്വർണവില ഒറ്റനോട്ടത്തിൽ
മാർച്ച് 1 : 46,320 രൂപ
മാർച്ച് 2 : 47,000 രൂപ
മാർച്ച് 3 : 47,000 രൂപ
മാർച്ച് 4 : 47560 രൂപ
മാർച്ച് 5 : 47560 രൂപ
മാർച്ച് 6 : 47760 രൂപ
മാർച്ച് 7 : 40,080 രൂപ
മാർച്ച് 8 : 48,200 രൂപ
മാർച്ച് 9 : 48,600 രൂപ
മാർച്ച് 10: 48,600 രൂപ
മാർച്ച് 11 : 48,600 രൂപ
മാർച്ച് 12 : 48,592 രൂപ
മാർച്ച് 13 : 48,280 രൂപ
മാർച്ച് 14 : 48,480 രൂപ
മാർച്ച് 15 : 48,488 രൂപ
മാർച്ച് 15 : 48,488 രൂപ
മാർച്ച് 16 : 48,472 രൂപ
മാർച്ച് 17 : 48,472 രൂപ
മാർച്ച് 18 : 48,280 രൂപ
മാർച്ച് 19 : 48,640 രൂപ
മാർച്ച് 20 : 48,640 രൂപ
മാർച്ച് 21 : 49,560 രൂപ
മാർച്ച് 22 : 49,080 രൂപ
Discussion about this post