തൃശ്ശൂർ : ആറാട്ടുപുഴ പൂരത്തിനിടെ ആനയിടഞ്ഞ സംഭവത്തിൽ എഴുന്നെള്ളിപ്പിന് സുരക്ഷ കർശനമാക്കാൻ ജില്ല കളക്ടറുടെ ഉത്തരവ് . പൊതുജനങ്ങൾ ആനയെ പ്രകോപിപ്പിക്കുന്നില്ലെന്ന് ദേവസ്വം ഉറപ്പാക്കണമെന്ന് ഉത്തരവിൽ പറയുന്നു.
ആൾക്കൂട്ടത്തെ നിയന്ത്രിക്കുകയും അനിഷ്ട സംഭവങ്ങളുണ്ടായാൽ ആനയെ മയക്കുവെടി വയ്ക്കാൻ വിദഗ്ധനടക്കമുള്ളവരുടെ സാന്നിദ്ധ്യം ഉറപ്പാക്കണമെന്നും ഉത്തരവിൽ പറയുന്നുണ്ട്. കൂടാതെ പൂരത്തിന് ആന എഴുന്നെള്ളിപ്പ് മാനദണ്ഡങ്ങൾ പാലിച്ചാണോ നടന്നത് എന്നും പരിശോധിക്കാൻ സിർദ്ദേശിച്ചിട്ടുണ്ട്.
ഇന്നലെ രാത്രിയായിരുന്നു സംഭവം നടന്നത്. പൂരത്തിന്റെ ഭാഗമായുള്ള ഉപചാരം ചൊല്ലിപ്പിരിയുന്ന ചടങ്ങിനിടെയാണ് ആനയിടഞ്ഞത്. ഇതേ തുടർന്ന് ആളുകൾ ഭയന്നോടുകയായിരുന്നു. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.
Discussion about this post