കെയ്റോ: ലിബിയയില്‍ നിന്ന് തട്ടിക്കൊണ്ടു വന്ന 21 ക്രൈസ്തവരെ ഐഎസ് ഭീകരര്‍ തലയറുത്തു കൊന്നു. ഈജിപ്തില്‍ നിന്നാണ് ഇവരെ ഭീകരര്‍ തട്ടിക്കൊണ്ടു വന്നത്.
ട്രിപ്പോളിക്ക് സമീപമുള്ള ഒരു കടല്‍ തീരത്തുവച്ചാണ് ക്രൈസ്തവരായ 21 ബന്ദികളുടേയും തലയറുത്തത്. ഓറഞ്ച് നിറമുള്ള വസ്ത്രം ധരിപ്പിച്ചാണ് ബന്ധികളെ തീരത്തേക്ക് വരിവരിയായാണ് എത്തിച്ചു. പിന്നീട് ഇവരെ മുട്ടിന്മേല് നിറുത്തിയ ശേഷം കഴുത്തില്‍ തീവ്രവാദികള്‍ കത്തിവയ്ക്കുകയും കൊല്ലുകയുമായിരുന്നു.
തീവ്രവാദികളുടെ വെബ്സൈറ്റില്‍ ഇത് സംബന്ധിച്ച ദൃശ്യങ്ങള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
കൂട്ടക്കൊലയ്ക്ക് ശേഷം തീവ്രവാദികളില്‍ ഒരാള്‍ പറയുന്ന വാചകവും വീഡിയോവിലുണ്ട്. ‘കുരിശുയുദ്ധം നടത്തിയവരെ നിങ്ങള്‍ സുരക്ഷിതരാണെന്നുള്ളത് നിങ്ങളുടെ വെറും തോന്നല്‍ മാത്രമാണ്. നിങ്ങള്‍ ഞങ്ങള്‍ക്കെതിരേ പോരാടുകയാണെങ്കില്‍ ഞങ്ങള്‍ എല്ലാവരും ഒരുമിച്ച് നിങ്ങള്‍ക്ക് എതിരേയും പോരാടും. ഷേയ്ക്ക് ഒസാമ ബില്‍ ലാദനേ നിങ്ങള്‍ കൊന്നശേഷം കെട്ടിതാഴ്ത്തിയ ഈ കടലില്‍ ഇതാ ഞങ്ങള്‍ അള്ളാഹുവിന്റെ നാമത്തില്‍ നിങ്ങളുടെ രക്തവും കലര്‍ത്തുന്നു. അള്ളാഹുവിന്റെ കൃപയാല്‍ ഞങ്ങള്‍ റോം പിടിക്കുമെന്നും വീഡിയോയില്‍ പറയുന്നു.
ജൗജിപ്റ്റിലും മറ്റു രാജ്യങ്ങളിലും മുസ്ലീം സ്ത്രീകള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ക്ക് പകരമായാണ് ഇവരെ കൊലപ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്തിടെ ഭീകര വനിതയുടെ വധശിക്ഷ ജോര്‍ദാന്‍ നടപ്പിലാക്കിയിരുന്നു. ഈജിപ്റ്റിലെ കോപ്റ്റിന്‍ സഭാ വിഭാഗത്തില്പ്പെടുന്നവരേയാണ് തീവ്രവാദികള്‍ ലിബിയയില്‍ നിന്നും തട്ടിയെടുത്തത്. ജോലി അന്വേഷിച്ചാണ് ഇവര്‍ ലിബിയയിലേക്ക് പോയത്. സംഭവത്തെ തുടര്‍ന്ന് ഈജിപ്ത്തില്‍ ഏഴു ദിവസം ഔദ്യോഗക ദുഃഖാചരണത്തിന് തീരുമാനിച്ചിട്ടുണ്ട്.
Discussion about this post