ഭോപ്പാൽ :ഓടികൊണ്ടിരിക്കുന്ന ട്രെയിനിൽ 24 കാരി കുഞ്ഞിന് ജന്മം നൽകി. പെൺകുഞ്ഞിനാണ് യുവതി ജന്മം നൽകിയത്. മദ്ധ്യപ്രദേശിലെ വിദിഷ ജില്ലയിലാണ് സംഭവം. മുംബൈ-വാരാണസി കാമായനി എക്സ്പ്രസ് ട്രെയിനിലാണ് വിചിത്ര സംഭവം നടന്നത്.
ഇന്നലെ രാവിലെ മഹാരാഷ്ട്രയിലെ നാസിക്കിൽ നിന്ന് എംപിയിലെ സത്നയിലേക്ക് ഭർത്താവിനൊപ്പം യാത്ര ചെയ്യുവായിരുന്നു യുവതി. പെട്ടെന്നാണ് യുവതിക്ക് പ്രസവ വേദന അനുഭവപ്പെട്ടത്. മറ്റൊരു മാർഗവും ഇല്ലാതെ വന്നപ്പോൾ ട്രെയിനിൽ പ്രസവിക്കുകയായിരുന്നു. കൂടെ യാത്ര ചെയ്തിരുന്ന രണ്ട് സ്ത്രീകളാണ് യുവതിയെ സഹായിച്ചത് എന്ന് ആർപിഎഫ് ഉദ്യോഗസ്ഥർ പറഞ്ഞു. റെയിൽവേ സ്റ്റേഷനിൽ എത്തിയ ശേഷം കുഞ്ഞിനെയും അമ്മയെയും ഹർദ ജില്ലാ ആശുപത്രിയിൽ എത്തിച്ചു. ഇപ്പോൾ ഇരുവരുടെയും ആരോഗ്യ നില തൃപ്തികരമാണെന്നും ആർപിഎഫ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
പ്രസവം ട്രെയിൻ യാത്രക്കിടെയായതുകൊണ്ട്് കുഞ്ഞിന് മാതാപിതാക്കൾ ട്രെയിനിന്റെ പേര് തന്നെയാണ് ഇട്ടിരിക്കുന്നത്. കാമയാനി എന്നാണ് കുഞ്ഞിന്റെ പേര്.
Discussion about this post