കോഴിക്കോട്; വെസ്റ്റ്ഹില്ലിൽ ട്രെയിൻ തട്ടി യുവതി മരിച്ചു. മാറാട് അരക്കിണർ അരയിച്ചന്റെകത്ത് പ്രഭാഷിന്റെ ഭാര്യ നിഹിത (30) ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ടുമണിയോടെയാണ് സംഭവം. വെസ്റ്റ് ഹില്ലിൽ പുതിയാപ്പയിലെ നിഹിതയുടെ വീടിനു സമീപത്ത് വച്ചാണ് അപകടം നടന്നത്.
ഉടൻ കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. വീട്ടുകാരുടെ സമ്മതപ്രകാരം യുവതിയുടെ രണ്ട് കണ്ണുകളും ദാനം ചെയ്തു. മക്കൾ: കൗശിക് , വേദാന്ത്, ശിവ.
Discussion about this post