പാലക്കട്: പാലക്കാട് റെയിൽവേ സ്റ്റേഷനിൽ വൻ ഹെറോയിൻ വേട്ട . ഒരുകോടി ഇരുപത് ലക്ഷം രൂപയുടെ മൂല്യമേറിയ ഹെറോയിനാണ് പിടികൂടിയത്. പറ്റ്‌ന – എണാകുളം എക്‌സ്പ്രസിലെ ജനറൽ കംപാർട്ട്‌മെന്റിൽ നിന്നാണ് ഹെറോയിൻ കണ്ടെടുത്തത്. ആർപിഎഫും എക്‌സൈസും നടത്തിയ സംയുക്ത പരിശോധനയിലാണ് ഹെറോയിൻ പിടികൂടിയത്.
ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം. ട്രെയിനുള്ളിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ബാഗ് കണ്ടെടുകയായിരുന്നു. ബാഗിൽ സോപ്പുപെട്ടിയുടെ അകത്ത് വച്ചായിരുന്നു ഹെറോയിൻ കടത്താൻ ശ്രമിച്ചത്. പതിനാറ് സോപ്പു പെട്ടികളാണ് ബാഗിനുള്ളിൽ അധികൃതർ കണ്ടെടുത്തത്. ഈ അടുത്തിടെ റെയിൽവേ സ്റ്റേഷനിൽ നടത്തിയ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിത് എന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
Discussion about this post