തൃശ്ശൂർ: ആറാട്ടുപുഴ പൂരത്തിനിടെ വീണ്ടും ആനയിടഞ്ഞു. ഇന്ന് രാവിലെയായിരുന്നു സംഭവം. അര കിലോമീറ്ററോളം വിരണ്ടോടിയ ആന മൂന്ന് ബൈക്കുകൾ തകർത്തു. രണ്ടാം തവണയാണ് പൂരത്തിനിടെ ആനയിടയുന്നത്.
എഴുന്നെള്ളിപ്പിനിടയായിരുന്നു സംഭവം. ക്ഷേത്രത്തിലേക്ക് തിടമ്പ് ഏറ്റി വരുന്നതിനിടെയാണ് ആനയിടഞ്ഞത്. പാപ്പാൻമാരും സ്‌ക്വാഡുമുള്ളതിനാൽ വളരെ കുറച്ച് സമയത്തിനുള്ളിൽ തന്നെ ആനയെ തളക്കാൻ സാധിച്ചു. നാശനഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ല.
കഴിഞ്ഞ ദിവസവും ആനയിടഞ്ഞിരുന്നു. പൂരത്തിന്റെ ഭാഗമായുള്ള ഉപചാരം ചൊല്ലിപ്പിരിയുന്ന ചടങ്ങിനിടെ ആയിരുന്നു ആനയിടഞ്ഞത്. അമ്മത്തിരുവടിയുടെ തിടമ്പേറ്റിയ ഗുരുവായൂർ രവികൃഷ്ണൻ ആണ് ഇടഞ്ഞത്. ആനയിടഞ്ഞതോടെ ആളുകൾ ഭയന്നോടുകയായിരുന്നു. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.
Discussion about this post