പാലക്കാട്: ആലത്തൂർ പോലീസ് സ്‌റ്റേഷനിൽ യുവാവിന്റെ ആത്മഹത്യാ ശ്രമം. സ്‌റ്റേഷന് ഉള്ളിൽ കടന്ന് യുവാവ് ശരീരത്തിൽ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി. കാവശ്ശേരി സ്വദേശി രാജേഷ് ആണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. പോലീസ് സ്‌റ്റേഷനിലേക്ക് മണ്ണെണ്ണയുമായി എത്തിയ യുവാവ് പോലീസുകാർക്ക് മുൻപിൽവച്ച് ശരീരത്തിലൂടെ ഒഴിച്ച് തീ കൊളുത്തുക ആയിരുന്നു. ഉടനെ തന്നെ പോലീസുകാരും അവിടെയുണ്ടായിരുന്ന മറ്റുള്ളവരും ചേർന്ന് തീ അണച്ചു. തുടർന്ന് ആലത്തൂർ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടു പോകുയായിരുന്നു. ഇവിടെ നിന്നും വിദഗ്ധ ചികിത്സയ്ക്കായി രാജേഷിനെ തൃശ്ശൂരിലേക്ക് കൊണ്ടു പോയി.
യുവാവിനെതിരെ അടുത്തിടെ രണ്ട് കുട്ടികളുടെ അമ്മയായ യുവതി പോലീസിൽ പരാതി നൽകിയിരുന്നു. ഇത് പിന്നീട് പോലീസ് സ്‌റ്റേഷനിൽവച്ച് തന്നെ ഒത്ത് തീർപ്പ് ആകുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട മനോവിഷമം ആണ് ആത്മഹത്യാ ശ്രമത്തിലേക്ക് നയിച്ചത് എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. യുവാവിന് 95 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ട്.
Discussion about this post