മെല്‍ബണ്‍: ടെന്നീസിലെ വന്‍ കോഴ സംബന്ധിച്ച് ബി.ബി.സി റിപ്പോര്‍ട്ടിന് പിറകെ, തനിയ്ക്ക് കോഴ വാഗ്ദാനം ലഭിച്ചതായി ലോക ഒന്നാം നമ്പര്‍ താരം നൊവാക് ദ്യോകോവിച്ച്.
2007ല്‍ റഷ്യയിലെ സെന്റ് പീറ്റേഴ്സ്ബര്‍ഗില്‍ വച്ച് വാതുവയ്പുകാര്‍ തനിയ്ക്ക് ഒന്നരക്കോടി രൂപയോളം വാഗ്ദാനം ചെയ്തിരുന്നതായി സെര്‍ബിയന്‍ താരം ദ്യോകോവിച്ച് പറഞ്ഞു. നേരിട്ടല്ല സമീപിച്ചതെന്നും താനുമായി അടുപ്പമുള്ളവരിലൂടെയാണ് വാതുവയ്പുകാര്‍ പണം വാഗ്ദാനം നല്‍കിയെന്നും ദ്യോകോവിച്ച് പറഞ്ഞു.
ടെന്നീസിന്റേയും സ്പോര്ട്സിന്റെയും ധാര്‍മ്മികതയ്ക്ക് എതിരായ ഇത്തരം പ്രവണതകളെ ഒരു തരത്തിലും അംഗീകരിയ്ക്കാനാവില്ലെന്ന് ദ്യോകോവിച്ച് വ്യക്തമാക്കി. ഗ്രാന്റ്സ്ലാം ജേതാക്കളുള്‍പ്പടെ ആദ്യ 50 റാങ്കില്‍ വന്നിട്ടുള്ള 16 പേര് വാതുവയ്പുകാരില്‍ നിന്ന് കോഴ വാങ്ങിയതായാണ് ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ എട്ട് പേര് ഇന്ന് തുടങ്ങിയ ഓസ്ട്രേലിയന്‍ ഓപ്പണില്‍ പങ്കെടുക്കുന്നതായും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.
അതിനിടെ ഓസ്ട്രേലിയന്‍ ഓപ്പണിലെ ആദ്യ മത്സരത്തില്‍ ദക്ഷിണകൊറിയയുടെ ചുങ് ഹ്യൂണിനെ ദ്യോകോവിച്ച് പരാജയപ്പെടുത്തി.
Discussion about this post