ലോകബാങ്ക് വന്യജീവി സംരക്ഷണത്തിലേക്ക്. മൃഗശാലയ്ക്കും വന്യജീവിസങ്കേതത്തിനും ധനസാഹായം നല്‍കിക്കൊണ്ടാണ് ഈ മേഖലയിലേക്കുള്ള ലോക ബാങ്കിന്റെ കടന്നുവരവ്. 2014 ഒക്ടോബറിലെ ചുഴലിക്കാറ്റില്‍ തകര്‍ന്ന വിശാഖപട്ടണത്തിലെ ഇന്ദിരാഗാന്ധി ജന്തുശാസ്ത്ര ഉദ്യാനത്തെ നവീകരിക്കാനും പുനര്‍നിര്‍മ്മിക്കാനുമാണ് പദ്ധതി.
രണ്ട് കോടി ഡോളറാണ് ജന്തുശാസ്ത്ര ഉദ്യാനത്തിനായി നല്‍കുന്നത്. ആന്ദ്രാപ്രദേശ് ദുരന്ത നിവാരണ പദ്ധതിക്ക് 37 കോടി ഡോളറാണ് ലോകബാങ്ക് ചിലവഴിക്കുക. ഇതില്‍ 25 കോടി ഡോളര്‍ 2015-2020 കാലയളവില്‍ നല്‍കും.
ചുഴലിക്കാറ്റില്‍ 40% മരക്കൂട്ടങ്ങളും കടപുഴകി വീണു, അതിലേറെ മരങ്ങള്‍ക്ക് കേടുവന്നു എന്നും ദുരന്തത്തെപ്പറ്റി പഠിച്ച ലോകബാങ്കിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. 180 പക്ഷികളും മൃഗങ്ങളും ഓടിപ്പോയതായും 11 മൃഗങ്ങള്‍ ചത്തതായും കണക്കില്‍ പറയുന്നു. ലോകബാങ്കിന് ഇന്ത്യയില്‍ ചിലവഴിക്കല്‍ തുകയായി 2600 കോടി ഡോളറാണുള്ളത്. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളാണ് ഇതില്‍ പ്രധാനം. അതിനായി 220കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ലോക ബാങ്കിന്റെ ഇന്ത്യന്‍ ഓഫീസിലെ പരിസ്ഥിതി വിദഗ്ധ നേഹ വ്യാസാണ് ഈ പരിസ്ഥിതി സംരക്ഷണ പദ്ധതിക്കായി മുന്‍കൈ എടുത്തതെന്ന് ഇംഗ്ലീഷ് ദിനപ്പത്രം റിപ്പോര്‍ട്ട ചെയ്തു.
അമേരിക്കയിലെ സ്മിത്തോണിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സഹായത്തോടെ ഇന്ദിരാഗാന്ധി ജന്തുശാസ്ത്ര ഉദ്യാനത്തെ ഇരുപത്തൊന്നാം നൂറ്റാണ്ടിലെ മാതൃകാ മൃഗശാലയാക്കാനുള്ള ഒരുക്കത്താലാണ്. വികസ്വര രാജ്യങ്ങളുടെ ദാരിദ്യ നിര്‍മ്മാര്‍ജ്ജനത്തിനും വികസന സഹായത്തിനും പിന്താങ്ങായി പ്രവര്‍ത്തിക്കുന്ന സാമ്പത്തിക സഹായ സ്ഥാപനമാണ് ലോകബാങ്ക്.
Discussion about this post