കോഴിക്കോട്: പുതിയ ഗ്യാസ് സിലിണ്ടര്‍ കണക്ട് ചെയ്ത് സ്റ്റൗ കഴിച്ചതിന് പിന്നാലെ സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വന്‍ അപകടം. കോഴിക്കോട് ചാത്തമംഗലം പപഞ്ചായത്തിലെ വെള്ളലശ്ശേരിയിലാണ് സംഭവം. കക്കാടംപൊയില്‍ സ്വദേശി ജോബേഴ്‌സ് വാടകക്ക് താമസിച്ച വീട്ടിലാണ് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചത്
പുതിയ ഗ്യാസ് സിലിണ്ടര്‍ കണക്ട് ചെയ്തു സ്റ്റൗ കഴിച്ചതിന് പിന്നാലെ സിലിണ്ടറിലേക്ക് തീ പടരുകയായിരുന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിയുണ്ടായി. തീ പടര്‍ന്ന ഉടന്‍ തന്നെ വീട്ടുകാർ പുറത്തേക്ക് ഓടി രക്ഷപ്പെട്ടതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
രക്ഷാപ്രവര്‍ത്തനത്തിനായി എത്തിയ സമീപ വീട്ടിലെ ഇസ്മയില്‍ എന്നയാള്‍ക്ക് കാലിന് നിസാരമായി പരിക്കേറ്റിട്ടുണ്ട്. വീട്ടിലെ ഭൂരിഭാഗം വസ്തുക്കളും കത്തി നശിച്ചു.
വീടിന്റെ ചുമരുകളിലും മറ്റും വിള്ളല്‍ വീണു. ജനല്‍ച്ചില്ലുകളും തകര്‍ന്നു. സമീപത്തെ മദ്രസക്കും കേടുപാടുകള്‍ ഉണ്ടായിട്ടുണ്ട്. മകളുടെ പഠനാവശ്യത്തിനായി കരുതിയിരുന്ന 9500 രൂപ കത്തിനശിച്ചതായി വീട്ടുകാര്‍ പറഞ്ഞു.
Discussion about this post