തിരുവനന്തപുരം: ഹോളി ആഘോഷവുമായി ബന്ധപ്പെട്ട് ശ്രീകാര്യം എൻജിനീയറിംഗ് കോളേജിൽ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം. നിരവധി പേർക്ക് പരിക്കേറ്റു. ഹോളി ആഘോഷവുമായി ബന്ധപ്പെട്ട വാക്ക് തർക്കമായിരുന്നു സംഘർഷത്തിൽ കലാശിച്ചത്.
ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. ഹോളി ആഘോഷത്തിനിടെ പകൽ ഹോസ്റ്റലിൽ താമസിക്കുന്ന വിദ്യാർത്ഥികളും ക്യാമ്പസിന് പുറത്ത് താമസിക്കുന്ന വിദ്യാർത്ഥികളും തമ്മിൽ തർക്കം ഉണ്ടായി. ഇതിന് പിന്നാലെ രാത്രി മെൻസ് ഹോസ്റ്റലിലെ വിദ്യാർത്ഥികൾ പുറത്ത് താമസിക്കുന്നവരെ ആക്രമിക്കുകയായിരുന്നു.
ഇതോടെ ഹോസ്റ്റൽ അധികൃതർ വിവരം പോലീസിനെ അറിയിച്ചു. പോലീസ് എത്തി ലാത്തി വീശിയാണ് സംഘർഷം നിയന്ത്രിച്ചത്. സംഭവത്തിൽ ഇതുവരെ പോലീസിന് പരാതി ലഭിച്ചിട്ടില്ല. അതിനാൽ കേസ് എടുത്തിട്ടില്ല. വിദ്യാർത്ഥികളുടെ പരിക്ക് സാരമുള്ളതല്ല.
Discussion about this post