ഇടുക്കി: യുവതിയെ ലൈംഗീക പീഡനത്തിനിരയാക്കി നഗ്ന ചിത്രങ്ങൾ പകർത്തിയ കേസിൽ യുവാവ് പിടിയിൽ. കട്ടപ്പന തൊപ്പിപ്പാള സ്വദേശി ബിബിൻ ആണ് അറസ്റ്റിലായത്. ലോഡ്ജിൽ കൊണ്ടുപോയി യുവതിയെ പീഡിപ്പിച്ച ശേഷം നഗ്ന ചിത്രങ്ങളെടുത്ത് ബന്ധുക്കൾക്ക് അയച്ചു കൊടുക്കുകയായിരുന്നു.
ബന്ധുവിന്റെ വിവാഹത്തിന് എത്തിയപ്പോഴാണ് ഇരുവരും പരിചയപ്പെടുന്നത്. പിന്നീടും ഇരുവരും തമ്മിൽ ബന്ധം തുടർന്നു. ഇതിന് പിന്നാലെ ഇയാൾ പെൺകുട്ടിയെ അടിമാലിയിലെ ലോഡ്ജിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങളും ഇയാൾ ഫോണിൽ പകർത്തി. പിന്നീടും ഇയാൾ പെൺകുട്ടിയെ ലൈംഗീക ബന്ധത്തിന് നിർബന്ധിച്ചു. എന്നാൽ, യുവതി ഇതിന് വഴങ്ങിയില്ല.
ഇതോടെ ചിത്രങ്ങൾ കാണിച്ച് ഇയാൾ പെൺകുട്ടിയെ ഭീഷണിപ്പെടുത്താൻ തുടങ്ങി. തുടർന്ന് പെൺകുട്ടി ഇക്കാര്യം ബന്ധുക്കളെ അറിയിക്കുകയായിരുന്നു. ഇതേതുടർന്നാണ് പ്രതി ചിത്രങ്ങൾ ബന്ധുക്കൾക്ക് അയച്ചത്. ഇതോടെ, പെൺകുട്ടി അടിമാലി പോലീസിൽ പരാതി നൽകുകയായിരുന്നു.












