ഇംഫാൽ : മണിപ്പൂരിൽ ഈസ്റ്റർ അവധി റദ്ദാക്കിയ വിവാദ ഉത്തരവ് ഗവർണർ തിരുത്തി. മണിപ്പൂരിൽ ദുഃഖവെള്ളിക്കും ഈസ്റ്ററിനും അവധിയായിരിക്കുമെന്നാണ് ഗവർണറുടെ പുതുക്കിയ ഉത്തരവ്. സാമ്പത്തിക വർഷത്തിന്റെ അവസാന ദിനങ്ങൾ ആയതുകൊണ്ട് നേരത്തെ ഗവർണർ ഈസ്റ്റർ ദിനത്തിൽ അവധി റദ്ദാക്കിയിരുന്നു.
പുതുക്കിയ ഉത്തരവ് പ്രകാരം വെള്ളി, ഞായർ ദിവസങ്ങളിൽ മണിപ്പൂരിൽ അവധിയായിരിക്കും. ശനിയാഴ്ച പ്രവർത്തി ദിവസമായിരിക്കും. ഈസ്റ്റർ അവധി റദ്ദാക്കിയതിൽ പ്രതിഷേധം ശക്തമായതോടെയാണ് ഗവർണർ ഉത്തരവ് പിൻവലിച്ചത്.
മണിപ്പൂരിൽ ഈസ്റ്റർ ദിനത്തിൽ അവധി റദ്ദാക്കിയ നടപടി പിൻവലിക്കണമെന്ന് നേരത്തെ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ അടക്കമുള്ളവർ ആവശ്യപ്പെട്ടിരുന്നു. സാമ്പത്തിക വർഷത്തിന്റെ അവസാന ദിനങ്ങൾ ആയതിനാൽ ഈസ്റ്ററിന് അവധി ഉണ്ടായിരിക്കുകയില്ല എന്ന് നേരത്തെ റിസർവ്ബാങ്ക് ബാങ്കുകൾക്കും നിർദ്ദേശം നൽകിയിരുന്നു. മണിപ്പൂരിൽ ഗവർണർ ഉത്തരവ് തിരുത്തിയതോടെ രണ്ടു ദിവസം അവധി ലഭിക്കുന്നതാണ്.
സർക്കാർ ഓഫീസുകൾ, പൊതുമേഖല സ്ഥാപനങ്ങൾ, സ്വയംഭരണ സ്ഥാപനങ്ങൾ, സർക്കാരിന് കീഴിലുള്ള സൊസൈറ്റികൾ എന്നിവയ്ക്കെല്ലാം അവധി ബാധകമായിരിക്കും.
Discussion about this post