പൃഥ്വിരാജ് നായകനായി എത്തിയ ആടുജീവിതം സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലോകമെമ്പാടും ലഭിക്കുന്നത്. പ്രേക്ഷക ശ്രദ്ധ ഏറ്റുവാങ്ങിയ ചിത്രം അടുത്തകാലത്തൊന്നും തിയേറ്റർ വിട്ടില്ല എന്ന കാര്യത്തിൽ സംശയമില്ല. എന്നിരിന്നാലും സിനിമ ഒടിടിയിലെത്താൻ മെയ് എങ്കിലും ആകുമെന്നാണ് വിവരം. ഒടിടി റിലീസ് രണ്ടാഴ്ചയ്ക്ക് ശേഷം ഔദ്യോഗികമായി പ്രഖ്യാപിക്കും.
അതേസമയം ചിത്രം ഒടിടിയിലെത്തുമ്പോൾ തിയേറ്ററിൽ കാണാത്ത സീനുകളും ഉണ്ടാകും എന്നാണ് പുതിയ റിപ്പോർട്ട്. ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ ദൈർഘ്യം കൂടിയ വേർഷനാകും എത്തുക എന്നാണ് ഒടിടി പ്ലേ റിപ്പോർട്ട് ചെയ്യുന്നത്. ഇപ്പോൾ സിനിമ തിയേറ്ററുകളിൽ പ്രദർശിപ്പിക്കുന്നത് രണ്ട് മണിക്കൂർ 57 മിനിറ്റിനാണ്. സിനിമയുടെ ദൈർഘ്യം കൂടുതലായപ്പോൾ 30 മിനിറ്റുള്ള സീൻ മുറിച്ചു മാറ്റിയതാണ് എന്ന് ,സംവിധായകൻ ബ്ലെസി ഒരഭിമുഖത്തിൽ പറഞ്ഞിരുന്നു.
കട്ട് ചെയ്ത സീ്ൻ കൂടെ ചേർത്ത് ഒടിടിയിൽ റിലിസ് ചെയ്യാനാണ് ഹോട്ടസ്റ്റാർ നിർമ്മാതാക്കൾ തീരുമാനിച്ചിരിക്കുന്നത് എന്നാണ് വിവരം. ബെന്യാമിൻ എഴുതിയ നോവൽ ആടുജീവിതം സിനിമയാക്കുകയായിരുന്നു ബ്ലെസ്സി. നജീബായി പൃഥ്വിരാജ് വേഷമിട്ടു. മികച്ച വേഷപ്പകർച്ചയാണ് പൃഥ്വിരാജ് നടത്തിയത്. ഇതിനകം ആഗോളതലത്തിൽ ആടുജീവിതം 50 കോടി ക്ലബിലുമെത്തി എന്നാണ് ബോക്‌സ് ഓഫീസ് കളക്ഷൻ റിപ്പോർട്ടുകളിൽ നിന്ന് വ്യക്തമാകുന്നത് .
Discussion about this post