അസമില്‍ വന്‍ മയക്കുമരുന്ന് വേട്ട; രണ്ട് കോടിയുടെ ഹെറോയിൻ പിടികൂടി
ദിസ്പൂര്‍: അസമിലെ കാച്ചാറില്‍ വന്‍ മയക്കുമരുന്ന് വേട്ട. 375 ഗ്രാം ഹെറോയിനുമായി രണ്ട് പേരെ അസം പോലീസ് പിടികൂടി. ഇന്നലെ രാത്രിയാണ് പ്രതികളെ പോലീസ് പിടികൂടിയത്. എംഡി മൊജീബുര്‍ റഹ്മാന്‍ ബോര്‍ബുയ്യ, ഹിരുമോനി ലാസ്കര്‍ എന്നിവരാണ് പിടിയിലായത്.
പിടിച്ചെടുത്ത മയക്കുമരുന്നിന് രണ്ട് കോടിയിലേറെ വില വരുമെന്ന് പോലീസ് അറിയിച്ചു. ഇസ്ലാമാബാദ്, മണിപ്പൂരി മാര്‍ക്കറ്റിലെ മയക്കുമരുന്ന് കടത്തിനെ കുറിച്ച് രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് സ്ഥലത്ത് പരിശോധന നടത്തിയത്.
31 സോപ്പ് പെട്ടികളിലായിരുന്നു ഹെറോയിൻ സൂക്ഷിച്ചിരുന്നത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നു വരികയാണ് എന്ന് പോലീസ് അറിയിച്ചു.












