ലോകത്തെ ഏറ്റവും വലിയ മെസേജിങ് സര്‍വീസായ വാട്ട്സ്ആപ്പ് തികച്ചും സൗജന്യമാകുന്നു. വരിക്കാരില്‍ നിന്ന് വാര്‍ഷികഫീസ് ഈടാക്കുകയെന്നത് പ്രായോഗികമല്ലെന്ന് ഇതുവരെയുള്ള അനുഭവത്തില്‍ നിന്ന് വ്യക്തമായതായി വാട്ട്സ്ആപ്പ് അധികൃതര്‍ ബ്ലോഗ് പോസ്റ്റിലൂടെ അറിയിച്ചു.
ആദ്യവര്‍ഷം സൗജന്യമായി ഉപയോഗിക്കാം, അതുകഴിഞ്ഞ് ഒരു ഡോളര്‍ വാര്‍ഷികഫീസ് നല്‍കണമെന്ന വ്യവസ്ഥ താമസിയാതെ വാട്ട്സ്ആപ്പ് ഒഴിവാക്കുകയാണ്. പല വാട്ട്സ്ആപ്പ് ഉപയോക്താക്കള്‍ക്കും ക്രെഡിറ്റ് കാര്‍ഡ് നമ്പര്‍ പോലുമില്ലെന്ന് വാട്സ് ആപ്പിന്റെ ബ്ലോഗ് പോസ്റ്റ് പറയുന്നു.
വാര്‍ഷിക വരിസംഖ്യ നിര്‍ത്തുന്നു എന്നുകരുതി തേര്‍ഡ് പാര്‍ട്ടി ആഡുകള്‍ വഴി വരുമാനം കണ്ടെത്താന്‍ ശ്രമിക്കില്ലെന്നും വാട്ട്സ്ആപ്പ് വ്യക്തമാക്കി. വാട്ട്സ്ആപ്പ് വഴി യൂസര്‍മാരുമായി നേരിട്ട് ബന്ധപ്പെടാനാഗ്രഹിക്കുന്ന ബാങ്കുകള്‍, എയര്‍ലൈന്‍ കമ്പനികള്‍ പോലുള്ളവയില്‍ നിന്ന് ഫീസ് ഈടാക്കാനുള്ള മാര്‍ഗങ്ങള്‍ പരീക്ഷിച്ചു വരികയാണെന്നും വാട്സ് ആപ്പ് അധികൃതര്‍ പറയുന്നു.
നിലവില്‍ ഏതാണ്ട് 100 കോടി ഉപയോക്താക്കളുള്ള സോഷ്യല്‍ മെസേജിങ് സര്‍വീസാണ് വാട്ട്സ്ആപ്പ്. യുക്രൈന് കുടിയേറ്റക്കാരായ ജാന്‍ കോവും, ബ്രിയാന്‍ ആക്ടണ് എന്നിവര്‍ ചേര്‍ന്ന് 2009 ല്‍ സ്ഥാപിച്ച വാട്ട്സ്ആപ്പ് 1900 കോടി ഡോളര്‍ മുടക്കി 2014 ല്‍ ഫേസ്ബുക്ക് സ്വന്തമാക്കി.
Discussion about this post