എറണാകുളം : ആലുവയെ ഭീതിയിലാഴ്ത്തി തെരുവ് നായയുടെ ആക്രമണം. 24 മണിക്കൂറിനുള്ളിൽ 12 പേർക്കാണ് നായയുടെ കടിയേറ്റത്. നായക്ക് പേവിഷബാധ ഉള്ളതായും സംശയിക്കുന്നുണ്ട്. ഇതര സംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെയുള്ളവർക്കാണ് കടിയേറ്റിട്ടുള്ളത്.
ആലുവ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപമാണ് തെരുവ് നായയുടെ ആക്രമണം ഉണ്ടായത്. തിങ്കളാഴ്ച വൈകുന്നേരം ചൊവ്വാഴ്ച രാവിലെയും ആയിട്ടാണ് 12 പേർക്ക് തെരുവ് നായയുടെ കടിയേറ്റിട്ടുള്ളത്. നായയുടെ കടിയേറ്റവരിൽ 10 പേരെ ആലുവ ജില്ലാ ആശുപത്രിയിലും രണ്ടുപേരെ എറണാകുളം ഗവൺമെന്റ് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.
Discussion about this post