തിരുവനന്തപുരം: കാട്ടാക്കടയിൽ യുവാവിനെ ആക്രമിച്ച് ചെവി കടിച്ചു പറിച്ചു. കാട്ടാക്കട അരുമാളൂർ സ്വദേശി ജയകൃഷ്ണന്റെ ചെവിയാണ് കടിച്ചു പറിച്ചത്. സുഹൃത്തിനെ കാണാൻ പോവുന്ന വഴിയാണ് ആക്രമണം ഉണ്ടായത്.
ഇന്നലെ വൈകിട്ട് കുഴയ്ക്കാട് ക്ഷേത്രത്തിന് സമീപം ആണ് സംഭവം.
ബൈക്ക് തടഞ്ഞുനിർത്തി സാമൂഹ്യ വിരുദ്ധർ ജയകൃഷ്ണനെ ആക്രമിക്കുകയായിരുന്നു. ആക്രമിക്കാന്‍ ഉണ്ടായ കാരണം വ്യക്തമല്ല. ഇയാളുടെ ചെവിയിൽ പതിനഞ്ചോളം തുന്നലുണ്ട്.
തന്നെ ആക്രമിച്ചത് ആരെന്ന് മുൻപരിചയമില്ലെന്ന് ജയകൃഷ്ണന്‍ പറഞ്ഞു.
ബൈക്കിൽ പോകുകയായിരുന്ന ജയകൃഷ്ണനെ ചവിട്ടിവീഴ്ത്തി, ആക്രമികളിൽ ഒരാൾ ജയകൃഷ്ണന്റെ ദേഹത്ത് കയറിയിരുന്ന് ചെവി കടിച്ചുപറിക്കുകയായിരുന്നു. ജയകൃഷ്ണനും സുഹൃത്തും യാത്ര ചെയ്ത ബൈക്കും നശിപ്പിച്ചു.
Discussion about this post