ന്യൂഡൽഹി: ബോക്‌സിംഗ് താരം വിജേന്ദർ സിംഗ് ബിജെപിയിൽ ചേർന്നു. ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് എത്തിയായിരുന്നു അദ്ദേഹം പാർട്ടി അംഗത്വം സ്വീകരിച്ചത്. മുതിർന്ന ബിജെപി നേതാക്കൾ അദ്ദേഹത്തെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി വിജേന്ദർ മത്സരിച്ചിരുന്നു.
ഉച്ചയോടെയായിരുന്നു അദ്ദേഹത്തിന്റെ പാർട്ടി പ്രവേശനം. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അദ്ദേഹവും മത്സരിക്കുമെന്നാണ് സൂചന. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുകയാണ്. ബിജെപിയിൽ ചേരുന്നതായി വിജേന്ദർ സിംഗ് രാവിലെ എക്‌സിലൂടെയായിരുന്നു അറിയിച്ചത്.
സ്വന്തം വീട്ടിലേക്ക് മടങ്ങിവന്ന പോലെയാണ് ഇപ്പോൾ തോന്നുന്നത് എന്ന് ബിജെപി പ്രവേശനത്തിന് പിന്നാലെ വിജേന്ദർ സിംഗ് പറഞ്ഞു. ബിജെപി സർക്കാർ അധികാരത്തിലേറിയതിന് പിന്നാലെ കായിക താരങ്ങളോടുള്ള ബഹുമാനവും വർദ്ധിച്ചു. ബിജെപി ജനങ്ങളുടെയും രാജ്യത്തിന്റെയും വികസനത്തിനായി നിലകൊള്ളുന്ന പാർട്ടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post