ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതി കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ നൽകിയ ജാമ്യഹർജി വിധി പറയാനായി ഡൽഹി ഹൈക്കോടതി മാറ്റി. മൂന്ന് മണിക്കൂർ നേരമാണ് വാദം നീണ്ടു നിന്നത്. ജസ്റ്റിസ് സ്വർണകാന്ത ശർമയുടെ സിംഗിൾ ബെഞ്ചാണ് ജാമ്യഹർജി പരിഗണിച്ചത്.
കെജ്രിവാളിന് വേണ്ടി മുതിർന്ന അഭിഭാഷകൻ മനു അഭിഷേക് വീഡിയോ കോൺഫറൻസിലൂടെ ഹാജരായി. മുതിർന്ന അഭിഭാഷകൻ വിക്രം ചൗധരിയും കെജ്രിവാളിന് വേണ്ടി ഹാജരായിരുന്നു.
ഏപ്രിൽ 15 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡിലാണ് കെജ്രിവാൾ. കഴിഞ്ഞ ദിവസം ഡൽഹി മുഖ്യമന്ത്രി ഭാര്യ സുനിത കെജ്രിവാളുമായി വീഡിയോ കോൺഫറൻസിലൂടെ സംസാരിച്ചിരുന്നു. ജയിലിൽ കാണാൻ ആഗ്രഹിക്കുന്ന ആറ് പേരുടെ പട്ടിക കെജ്രിവാൾ കഴിഞ്ഞ ദിവസം ജയിൽ മേധാവിമാർക്ക് കൈമാറിയിരുന്നു. ഭാര്യ, മകൻ, മകൾ, കെജ്രിവാളിന്റെ പ്രൈവറ്റ് സെക്രട്ടറി ബിഭവ് കുമാർ, ആംആദ്മി ജനറൽ സെക്രട്ടറി സന്ദീപ് പഥക് എന്നിവരുടെ പേരുകളാണ് പട്ടികയിലുള്ളത്.
Discussion about this post