കാന്‍ബറ: ഇന്ത്യ-ഓസ്ട്രേലിയ നാലാം ഏകദിനത്തില്‍ ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിങ് തിരഞ്ഞെടുത്തു. തോല്‍വിയുടെ പരമ്പരയ്ക്ക് ഇന്നെങ്കിലും തടയിടാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യന്‍ ടീം.
മൂന്നു മല്സരത്തിലുംഇന്ത്യയ്ക്ക് തോല്‍വിയായിരുന്നു. മൂന്ന് മത്സരങ്ങളിലും ആദ്യം ബാറ്റു ചെയ്ത ഇന്ത്യയ്ക്കു വേണ്ടി ബാറ്റ്സ്മാന്മാര് ഭേദപ്പെട്ട പ്രകടനം നടത്തി. പക്ഷേ, ബോളര്‍മാരുടെ പ്രകടനം നിരാശാജനകമായി.
കാന്‍ബറ ഗ്രൗണ്ടില്‍ ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യയുടെ ആദ്യ മല്‍സരമാണ്. ഒരു തവണ ശ്രീലങ്കയ്ക്കെതിരെ കളിച്ചിട്ടുണ്ട്. 2007-08 സി ബി സീരീസിലെ മല്‍സരത്തില്‍ ശ്രീലങ്കയ്ക്കെതിരെ പരാജയം നേരിട്ടു. സച്ചിന്, സേവാഗ്, ഗംഭീര്‍ തുടങ്ങിയവര്‍ ഉള്‍പ്പെട്ടതായിരുന്നു അന്നത്തെ ഇലവന്.
Discussion about this post