ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബോളിവുഡ് നടിയും ഹിമാചൽ പ്രദേശിലെ മണ്ഡി മണ്ഡലത്തിലെ സ്ഥാനാർത്ഥിയുമായ കങ്കണ റണാവത്ത്. ലക്ഷ്യബോധമുള്ള ഒരമ്മയുടെ ഇരയാണ് രാഹുൽ ഗാന്ധിയെന്ന് അവർ തുറന്നടിച്ചു. സോണിയാ ഗാന്ധിയാണ് രാഹുൽ ഗാന്ധിയെയും പ്രിയങ്കയെയും രാഷ്ട്രീയത്തിലേക്ക് വരാൻ നിർബന്ധിച്ചതെന്നും നടി ചൂണ്ടിക്കാട്ടി.
ത്രീ ഇഡിയറ്റ്‌സ്’ സിനിമയിൽ കാണുന്നത് പോലെയാണ് രാഹുൽ ഗാന്ധിയുടെ അവസ്ഥ. ലക്ഷ്യബോധമുള്ള ഒരമ്മയുടെ ഇര. രാഷ്ട്രീയത്തിലേക്കിറങ്ങാൻ സോണിയ ഗാന്ധി മക്കളെ വല്ലാതെ ബുദ്ധിമുട്ടിച്ചിട്ടുണ്ട്. അവർക്ക് താൽപര്യമില്ലാതിരുന്നിട്ടു പോലും അവരെ നിർബന്ധിച്ചു. അവരെ അവരുടെ വഴിക്ക് വിടേണ്ടതായിരുന്നു’ എന്നാണ് കങ്കണ പറഞ്ഞത്.
50 വയസിന് മുകളിലാണെങ്കിലും രാഹുൽ എല്ലായ്‌പ്പോഴും യുവനേതാവായി അവതരിപ്പിക്കപ്പെടുകയാണ് . ”അദ്ദേഹം സമ്മർദ്ദത്തിലാണെന്നും വളരെ ഏകാന്തതയിലാണെന്നും എനിക്ക് തോന്നുന്നു,” കങ്കണ കൂട്ടിച്ചേർത്തു. രാഹുലിനെ മറ്റെന്തെങ്കിലും തൊഴിൽ അനുവദിക്കാമായിരുന്നു. അഭിനയത്തിൽ ഒരു കൈ നോക്കാമായിരുന്നുവെന്നും താരം പരിഹസിച്ചു.
രാഹുലിൻറെ അമ്മ ലോക സമ്പന്നരിൽ ഒരാളാണ്. സ്വത്തിന് ഒരു ക്ഷാമവുമില്ല. രാഹുൽ ഗാന്ധിയെക്കുറിച്ച് ഒരു ‘ചുറ്റിക്കളി കഥ’യുണ്ട്. അദ്ദേഹത്തിന് ഒരു സ്ത്രീയുമായി അടുപ്പമുണ്ട് പക്ഷേ വിവാഹം കഴിക്കുന്നില്ല എന്ന കിംവദന്തി പരക്കുന്നുണ്ട്’ എന്നും കങ്കണ അഭിമുഖത്തിൽ പറയുന്നു.
Discussion about this post