കൊൽക്കത്ത: പശ്ചിമ ബംഗാളിലെ തൃണമൂൽ കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയാൻ ബിജെപിക്ക് മാത്രമേ കഴിയു എന്ന് പ്രധാനമന്ത്രി പറഞ്ഞു. കൂച്ച ബിഹാറിൽ പൊതു റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.
പശ്ചിമബംഗാളിൽ കേന്ദ്ര പദ്ധതികൾ നടപ്പാക്കാൻ തൃണമൂൽ കോൺഗ്രസ് സർക്കാർ അനുവദിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇവിടെ സ്ത്രീകൾക്കെതിരെയുള്ള ക്രൂരതകൾ ഇല്ലാതാക്കാൻ സർക്കാർ എന്താണ് ചെയ്യുന്നത്. ഇവർ സന്ദേശ്ഖാലി സംഭവത്തിലെ പ്രതികളെ സംരക്ഷിക്കാനാണ് ശ്രമിക്കുന്നത്. ഇതെല്ലാം രാജ്യത്തെ ജനങ്ങൾ കാണുന്നുണ്ട് . എന്നാൽ ബിജെപി പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കാൻ തീരുമാനിച്ചു. അതുകൊണ്ടാണ്് പ്രതികൾ ജയിലിൽ കഴിയുന്നത് എന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
എല്ലാ ജില്ലകളിലും ഒരു മെഡിക്കൽ കോളേജ് സ്ഥാപിക്കാൻ തങ്ങൾ ആഗ്രഹിക്കുന്നു. എന്നാൽ, റെക്കോർഡ് തുക നൽകിയിട്ടും തൃണമൂൽ സർക്കാർ പശ്ചിമ ബംഗാളിൽ ഇത് ചെയ്യാൻ അനുവദിക്കുന്നില്ല. ടിഎംസി കാരണം പല പദ്ധതികളും പൂർത്തിയാകുന്നില്ല .പതിറ്റാണ്ടുകളായി കോൺഗ്രസ് ഗരിബീ ഹഠാവോ മുദ്രാവാക്യം മുഴക്കുകയാണ്. എന്നാൽ രാജ്യത്തെ ജനങ്ങളെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റാൻ കഠിനാധ്വാനം ചെയ്തത് ബിജെപിയാണ് എന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
Discussion about this post