മലയാള സിനിമകളെ ഇരുകൈയും നീട്ടി സ്വീകരിക്കുകയാണ് പ്രേക്ഷകർ. ഇറങ്ങുന്ന എല്ലാ സിനികളും ജനങ്ങളുടെ ഹൃദയം കീഴ്പ്പെടുത്തുകയാണ്. ഇപ്പോഴിതാ മലയാളികൾ കാത്തിരിക്കുന്നത് മൂന്ന് സിനിമകൾക്ക് വേണ്ടിയാണ്. ആവേശം, ജയഗണേഷ്, വർഷങ്ങൾക്കു ശേഷം ആ സിനിമകൾ. ഒന്ന് സ്റ്റാർ ചിത്രമാണെങ്കിൽ മറ്റ് രണ്ടെണ്ണം മലയാള സിനിമയിലെ മുൻനിര താരങ്ങളുടെ സിനിമയാണ്. ഈ മൂന്ന് സിനിമകളും വിഷു -പെരുന്നാൾ റിലീസായി ഏപ്രിൽ 11ന് തിയറ്ററുകളിൽ എത്തും.
നിരവധി അതിശയിപ്പിക്കുന്ന സിനിമകൾ മലയാളത്തിന് സമ്മാനിച്ചിട്ടുള്ള രഞ്ജിത്ത് ശങ്കർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ജയ് ഗണേഷ് . തമിഴിലും മലയാളത്തിലും നിരവധി വിജയ ചിത്രങ്ങളുടെ ഭാഗമായ മഹിമ നമ്പ്യാർ ആണ് ജയ് ഗണേശിൽ നായികയായി എത്തുന്നത്. നീണ്ട ഇടവേളയ്ക്കുശേഷം നടി ജോമോൾ സിനിമയിലേക്ക് തിരികെ എത്തുന്ന ചിത്രം കൂടിയാണ് ജയ് ഗണേഷ്.
രോമാഞ്ചം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ജീത്തു മാധവൻ സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയിൽ ശ്രദ്ധിക്കപ്പെട്ട പടമാണ് ആവേശം. ഫഹദ് ഫാസിൽ നായികനായി എത്തുന്ന ചിത്രം ഒരുകൂട്ടം കോളേജ് പിള്ളേരും അവരെ സഹായിക്കാനെത്തുന്ന ഗുണ്ടയുടെയും കഥയാണ് പറയുന്നത്.
ജനഹൃദയങ്ങൾ കീഴടക്കിയ ഹൃദയം എന്ന സിനിമയ്ക്ക് ശേഷം വിനീത് ശ്രീനിവാസൻ പ്രണവ് മോഹൻലാൽ കൂട്ടുകെട്ടിലെത്തുന്ന ചിത്രമാണ് വർഷങ്ങൾക്ക് ശേഷം. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ, നിവിൻ പോളി പ്രധാന വേഷത്തിൽ എത്തുന്നു.
സൗഹൃദവും സ്വപ്നങ്ങളും നൊമ്പരങ്ങളും പ്രണയവുമെല്ലാം ഒത്തുചേർന്ന ഒരു കംപ്ലീറ്റ് പാക്കേജായിരിക്കും ചിത്രമെന്നാണ് വിവരം.
Discussion about this post