തിരുവനന്തപുരം: ശബരിമലയിലേക്ക് പ്രത്യേക സർവീസുമായി കെഎസ്ആർടിസി. ശബരിമലയിലെ മേടമാസ പൂജയും വിഷുദർശനവും പ്രമാണിച്ചാണ് സ്‌പ്യെഷൽ സർവീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ മാസം 10 മുതൽ 18 വരെയാണ് സർവീസുകൾ ക്രമീകരിച്ചിട്ടുള്ളത്. നിലയ്ക്കൽ- പമ്പ ചെയിൻ സർവീസുകളും ക്രമീകരിച്ചിട്ടുണ്ടെന്ന് കെഎസ്ആർടിസി അറിയിച്ചു.
തിരുവനന്തപുരം, ചെങ്ങന്നൂർ, പത്തനംതിട്ട, കൊട്ടാരക്കര, എരുമേലി, പുനലൂർ എന്നിവിടങ്ങളിൽ നിന്നും പമ്പയിലേയ്ക്ക് സർവീസ് ഉണ്ടാകും. ട്രെയിനിൽ ചെങ്ങന്നൂരിൽ എത്തുന്ന ഭക്തർക്ക് ഏത് സമയത്തും ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും തിരക്കനുസരിച്ച് പമ്പയിലേയ്ക്കും തിരിച്ചും സർവ്വീസുകൾ ക്രമീകരിച്ചിട്ടുണ്ടെന്നും കെഎസ്ആർടിസി അറിയിച്ചു.
വരുന്ന 10ന് െൈവകീട്ട് 5.30നാണ് വിഷു പൂജകൾക്കായി ശബരിമല ക്ഷേത്ര നട തുറക്കുക. 11 മുതൽ 18 വരെ എല്ലാ ദിവസവും നെയ്യഭിഷേകത്തിനുള്ള സൗകര്യമുണ്ടാകും. 14ന് പുലർച്ചെ 4 മുതൽ 7 വരെയാണ് വിഷുക്കണി ദർശനം. തന്ത്രിയും മേൽശാന്തിയും കൂടിഭക്തർക്ക് വിഷുകൈനീട്ടവും നൽകും. പൂജകൾ പൂർത്തിയാക്കി 18ന് രാത്രി 10 മണിക്ക് നട അടയ്ക്കും.
Discussion about this post