തിരുവനന്തപുരം; പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും കേരള സന്ദർശനത്തിനെത്തുന്നു. ഈ മാസം 15ന് കേരളത്തിലെത്തുന്ന പ്രധാനമന്ത്രി ആറ്റിങ്ങലും കുന്നംകുളത്തും എൻഡിഎയുടെ പൊതുപരിപാടികളിൽ പങ്കെടുക്കും. രണ്ട് മണ്ഡലങ്ങളിലും പൊതുസമ്മേളനം നടത്താനാണ് തീരുമാനം.
പ്രധാനമന്ത്രിയുടെ സന്ദർശനം സംബന്ധിച്ച് നേതൃത്വത്തിന് ഔദ്യോഗിക വിവരം ലഭിച്ചു. ഇത് പ്രകാരം കോഴിക്കോടും പരിപാടി സംഘടിപ്പിക്കാൻ ആലോചിക്കുന്നുണ്ടെന്നാണ് വിവരം.
Discussion about this post