പത്തനംതിട്ട: പോലീസ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കേസെടുത്ത് പോലീസ്. സിഐയെ ഭീഷണിപ്പെടുത്തിയതിനാണ് കേസ്. സിപിഎം പത്തനംതിട്ട തുമ്പമൺ ടൗൺ തെക്ക് ബ്രാഞ്ച് സെക്രട്ടറി അർജുൻ ദാസിനെതിരെയാണ് കേസെടുത്തത്.
മലയാലപ്പുഴ സിഐ വിഷ്ണുകുമാറിനെയാണ് ഭീഷണിപ്പെടുത്തിയത്. വിഷ്ണുകുമാറിന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്. ഫേസ്ബുക്കിലൂടെ ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു.
യുവതിയെയും കുട്ടിയെയും ആക്രമിക്കാൻ ശ്രമിച്ചതിൽ അർജുൻ ദാസിനും ഭാര്യയ്ക്കുമെതിരെ പോലീസ് കേസെടുത്തിരുന്നു. ഇതിന്റെ വീരോധത്തിലായിരുന്നു ഭീഷണിയെന്നാണ് എഫ്ഐആറിൽ പറയുന്നത്.
Discussion about this post