വടക്കേ അമേരിക്കൻ ഭൂഖണ്ഡത്തിൽ ഇന്നലെ സമ്പൂർണ സൂര്യഗ്രഹണം ദൃശ്യമായി. സൂര്യനെ ചന്ദ്രൻ പൂർണമായും മറച്ചതോടെ ആകാശം പട്ടാപ്പകൽ ഇരുണ്ടത് കൗതുകമായി. ഇന്ത്യൻ സമയം രാത്രി 9.12നാണ് സൂര്യഗ്രഹണം ആരംഭിച്ചത്. യുഎസ്, കാനഡ, മെക്‌സിക്കോ ഉൾപ്പടെയുള്ള വടക്കൻ അമേരിക്കൻ രാജ്യങ്ങളിൽ ദ്യശ്യമാകുന്ന ഗ്രഹണം ഇന്ത്യയടക്കമുള്ള ഏഷ്യൻ രാജ്യങ്ങളിൽ കാണാൻ കഴിഞ്ഞില്ല.
കഴിഞ്ഞ അൻപത് വർഷത്തിനിടയിലെ ദൈർഘ്യമേറിയ സമ്പൂർണ സൂര്യഗ്രഹണം സതേൺ പസഫിക്കിൽ ദൃശ്യമായി. ഗ്രഹണം പുലർച്ചെ 2.22 വരെ നീണ്ടു നിന്നു. നാല് മിനുറ്റ് 27 സെക്കന്റായിരിന്നു പൂർണഗ്രഹണത്തിന്റെ ദൈർഘ്യം. 2026 ഓഗസ്റ്റ് 12നാണ് അടുത്ത സമ്പൂർണഗ്രഹണം ദൃശ്യമാവുക.
ഇന്ത്യയടക്കം ഏഷ്യൻ രാജ്യങ്ങളിൽ നിന്നും മറ്റും ലക്ഷക്കണക്കിന് പേരാണ് മൂന്ന് മണിക്കൂർ നീണ്ട നാസയുടെ തത്സമയ സംപ്രേക്ഷണത്തിന് യൂട്യൂബിലൂടെ സാക്ഷിയായത്. ആകെ 3.15 കോടിപ്പേർ ഗ്രഹണം കണ്ടെന്നാണ് നാസയുടെ കണക്ക്.
Discussion about this post