മുംബൈ: വാഹനമിടിച്ച് ഒരാള്‍ കൊല്ലപ്പെട്ട കേസില്‍ ബോളിവുഡ് നടന് സല്മാന് ഖാനെതിരെ മഹാരാഷ്ട്ര സര്‍ക്കാര്‍ ഒരാഴ്ചക്കകം പ്രത്യേകാനുമതി ഹര്‍ജി സമര്‍പ്പിക്കും. കേസില്‍ ബോംബെ ഹൈകോടതി സല്മാന് ഖാനെ കുറ്റവിമുക്തനാക്കിയ നടപടിക്കെതിരെയാണ് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കുന്നത്.
സൂപ്രീംകോടതിയെ സമീപിക്കുമെന്ന് നേരത്തെ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ് അറിയിച്ചിരുന്നു. നേരത്തെ സെഷന്‍സ് കോടതി വിധിച്ച അഞ്ച് വര്‍ഷത്തെ തടവ് ഹൈകോടതി റദ്ദാക്കുകയും ചെയ്തിരുന്നു. വിധി വന്ന് 90 ദിവസത്തിനുള്ളില്‍ സര്‍ക്കാറിന് അപ്പീല്‍ പോകാന്‍ സാധിക്കുമെന്ന് നിയമകേന്ദ്രങ്ങള്‍ വ്യക്തമാക്കിയിരുന്നു.
ഡിസംബര്‍ പത്തിനാണ് ബോംബെ ഹൈകോടതി ജഡ്ജ് എ.ആര് ജോഷി സല്മാന് ഖാനെ കേസില്‍ കുറ്റവിമുക്തനാക്കി വിധി പ്രഖ്യാപിച്ചത്.
Discussion about this post