ഇസ്ലാമാബാദ്: സ്വർണവില ദിനംപ്രതി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. പവന് 52800 രൂപയോളമാണ് സ്വർണത്തിന് വിലവരുന്നത്. വില റോക്കറ്റ് പോലെ കുതിച്ചിട്ടും സ്വർണത്തിന് ഇപ്പോഴും നല്ല ഡിമാൻഡ് ആണ്. നിരവധി പേരാണ് സ്ഥിരം നിക്ഷേപമെന്ന നിലയിൽ സ്വർണം വാങ്ങിക്കൂട്ടുന്നത്.
ഇന്ത്യയിലേത് പോലെ പോലെ തന്നെ സ്വർണവില കുതിയ്ക്കുകയാണ് അയൽരാജ്യമായ പാകിസ്താനിലും. ഒരു ഗ്രാം സ്വർണത്തിന് 21,064 രൂപയാണ് ഇന്ന് പാകിസ്താനിലെ വില. 600 രൂപയാണ് ഒറ്റ ദിവസം കൊണ്ട് വർദ്ധിച്ചത്. ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ പാകിസ്താനിൽ ചിലവ് 1,68,518 രൂപയാണ്. ഒരു ടോള (11.5 ഗ്രാം) സ്വർണം വാങ്ങണമെങ്കിൽ 2,45,700 രൂപ നൽകണം പാകിസ്താനിൽ.24 കാരറ്റ് സ്വർണത്തിന്റെ വില എക്കാലത്തേയും ഉയർന്ന നിരക്ക് തൊട്ടത് ഇക്കഴിഞ്ഞ ശനിയാഴ്ചയാണ്. 2023 സെപ്റ്റംബറിലായിരുന്നു ഇതിന് മുമ്പ് രേഖപ്പെടുത്തിയ ഏറ്റവും വലിയ വില. അന്താരാഷ്ട്ര വിപണിയിൽ ഔൺസിന് 44 ഡോളർ ഉയർന്നതോടെ സ്വർണ വില 2,350 ഡോളറായിട്ടുണ്ട്.
ഉയർന്ന സ്വർണവില കാരണം പാകിസ്താനിൽ സ്വർണ വിപണി നേരിടുന്നത് കനത്ത നഷ്ടമാണ്. ഉയർന്ന വിലയും രാജ്യത്തെ ക്രമസമാധാന നില തകർന്നതും പാകിസ്താനിൽ സ്വർണവിപണി നഷ്ടത്തിലായതിന്റെ പ്രധാന കാരണങ്ങളാണ്.
Discussion about this post