ന്യൂഡൽഹി : ലോട്ടറി രാജാവ് എന്നറിയപ്പെട്ടിരുന്ന സാന്റിയാഗോ മാർട്ടിനെതിരായ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇ ഡി വിചാരണ സുപ്രീംകോടതി സ്റ്റേ ചെയ്തു. ഇ ഡിയുടെ വിചാരണയിൽ നിയമപ്രശ്നം ഉണ്ടെന്ന് ചൂണ്ടിക്കാട്ടി സാന്റിയാഗോ മാർട്ടിൻ സുപ്രീം കോടതിയെ സമീപിച്ചതിനെ തുടർന്നാണ് നടപടി. എറണാകുളത്തെ പി എം എൽ എ കോടതിയുടെ വിചാരണയാണ് സുപ്രീംകോടതി തടഞ്ഞത്.
നിലവിൽ സാന്റിയാഗോ മാർട്ടിനെതിരെ സിബിഐ എടുത്തിട്ടുള്ള കേസിൽ വിചാരണ പൂർത്തിയായിട്ടില്ല എന്നുള്ളതിനാൽ ആണ് ഇ ഡി വിചാരണ സുപ്രീംകോടതി തടഞ്ഞിരിക്കുന്നത്. സിക്കിം ലോട്ടറിയുടെ മറവിൽ കള്ളപ്പണം വെളുപ്പിച്ചു എന്നാണ് സാന്റിയാഗോ മാർട്ടിന് എതിരായുള്ള കേസ്. ഇ ഡിയുടെ പ്രതികരണം തേടിയ ശേഷമാണ് സുപ്രീം കോടതി വിചാരണ തടഞ്ഞിരിക്കുന്നത്. സിബിഐ വിചാരണ പൂർത്തിയായതിനു ശേഷം ഇ ഡിയ്ക്ക് വിചാരണ ആരംഭിക്കാം എന്നും സുപ്രീംകോടതി അറിയിച്ചു.
Discussion about this post