ഡല്‍ഹി: ഹൈദരാബാദ് സര്‍വ്വകലാശാലയിലെ ദളിത് വിദ്യാര്‍ത്ഥി രോഹിതിനെതിരായ അച്ചടക്ക നടപടി ദളിതന് എതിരായ ആക്രമണമല്ലെന്നും വസ്തുതകള്‍ വളച്ചൊടിക്കപ്പെട്ടുവെന്നും കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രി സ്മൃതി ഇറാനി. ദളിതരും ദളിത് വിരുദ്ധരും എന്ന നിലയില്‍ പ്രശ്നത്തെ സമീപിക്കരുതെന്നും അവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.ഹൈദരാബാദ് സര്‍വകലാശാലയില്‍ വിദ്യാര്‍ഥികള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാക്കളും ഇടപെട്ടിരുന്നു. കോണ്‍ഗ്രസ് എം.പി ഹനുമന്ത റാവുവും മന്ത്രാലയത്തിന് കത്തയച്ചിരുന്നുവെന്ന് സ്മൃതി ഇറാനി പറഞ്ഞു.
രോഹിതിന്റെ അച്ചടക്ക നടപടി സര്‍വ്വകലാശാല അംഗീകരിച്ചതായിരുന്നു. പിന്നീട് രോഹിതനെ ക്ലാസില്‍ കയറാന്‍ അനുവാദം നല്‍കിയിരുന്നു. രോഹിതിന് എതിരായ അന്വേഷണ കമ്മീഷന് തലവന്‍ ദളിതനാണ്. ഹോസ്റ്റല്‍ വാര്‍ഡനും ദളിതനാണ്. രോഹിതിനെതിരെ പരാതി നല്കിയ വിദ്യാര്‍ത്ഥി ഒ.ബി.സിക്കാരനാണെന്നും അവര്‍ പറഞ്ഞു.
.
Discussion about this post