ഛണ്ഡീഗഡ്: ഖാലിസ്ഥാൻ ഭീകരൻ രമൺദീപ് സിംഗിന്റെ സ്വത്തുക്കൾ കണ്ടുകെട്ടി എൻഐഎ. പഞ്ചാബിലെ ഫിറോസ്പൂരിലെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. വരും ദിവസങ്ങളിലും സമാന നടപടികൾ തുടരുമെന്ന് എൻഐഎ വ്യക്തമാക്കി.
ഫിറോസ്പൂരിലുള്ള രമൺദീപ് സിംഗിന്റെ ഭൂമിയാണ് പിടിച്ചെടുത്തത്. ജോക്ക് നോദ് സിംഗ്, ടിബ്ബി കാലാൻ എന്നിവിടങ്ങളിലാണ് രമൺദീപ് സിംഗിന് ഭൂമിയുള്ളത്. അഞ്ചേക്കറോളം ഭൂമി കണ്ടുകെട്ടിയെന്നാണ് റിപ്പോർട്ടുകൾ. ഭീകരവാദ കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം ജൂലൈയിൽ ഇയാൾ കുറ്റക്കാരൻ ആണെന്ന് കോടതി കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് എൻഐഎയുടെ നടപടി.
ഭീകര സംഘടനകളായ ഖാലിസ്ഥാൻ ലിബറേഷൻ ഫോഴ്‌സ്, ബബ്ബർ ഖൽസ ഇന്റർനാഷണൽ, ഇന്റർനാഷണൽ സിഖ് യൂത്ത് ഫെഡറേഷൻ തുടങ്ങിയവയിലെ നേതാക്കളും അംഗങ്ങളും ഉൾപ്പെട്ട വിവിധ ഭീകരവാദ കേസുകൾ അന്വേഷിച്ചുവരികയാണ് എൻഐഎ. ഇതുമായി ബന്ധപ്പെട്ടാണ് സ്വത്തുക്കൾ കണ്ടുകെട്ടിയത്. 2022 ലായിരുന്നു ഇതിൽ എൻഐഎ കേസ് രജിസ്റ്റർ ചെയ്തത്.
Discussion about this post