Monday, January 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Article Special

മഹാരാഷ്ട്രയിൽ കളി മാറുന്നു; എൻഡിഎയ്ക്കുള്ള രാജ് താക്കറെയുടെ പിന്തുണ ഗെയിം ചേഞ്ചറാകും

നിലിൻ കൃപാകരൻ

by Brave India Desk
Apr 13, 2024, 02:21 pm IST
in Special, Article
Share on FacebookTweetWhatsAppTelegram

ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി നേതൃത്വം നൽകുന്ന മഹാരാഷ്ട്രയിലെ മഹായുതി സഖ്യത്തിന് രാജ് താക്കറെ പിന്തുണ പ്രഖ്യാപിച്ചിരുന്നു. രാജ് താക്കറെയുടെ പാർട്ടിയായ എംഎൻഎസ് ഈ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ല. എന്നാൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വേണ്ടി സംസ്ഥാനത്ത് ഉടനീളം പ്രചാരണത്തിനിറങ്ങുമെന്നാണ് ബാൽ താക്കറെയുടെ അനന്തരവനായ രാജ് പറഞ്ഞത്. എംഎൻഎസിന്റെ നിരുപാധിക പിന്തുണ വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിൽ എൻഡിഎയ്ക്ക് എത്രത്തോളം ഗുണം ചെയ്യും? രാജ് ഫാക്ടർ ബിജെപിയെ എങ്ങനെ സഹായിക്കും. വിശദമായി നോക്കാം.

ശിവസേന ഉദ്ധവ് വിഭാഗത്തിന്റെ വെല്ലുവിളി മറികടന്ന് മറാത്തി വോട്ടുകൾ വലിയ തോതിൽ എൻഡിഎ പാളയത്തിൽ എത്തിക്കാൻ ഷിൻഡെ സേനയ്ക്ക് സാധിക്കുമോ എന്നതിൽ ബിജെപിക്ക് സംശയമുണ്ട്. ഈ സാഹചര്യത്തിലാണ് രാജ് താക്കറെയുമായി ബിജെപി അടുത്തതും ചർച്ചകൾ നടത്തിയതും. മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ മികച്ച ക്രൗഡ് പുള്ളർമാരിൽ ഒരാളായ രാജ് പ്രചാരണത്തിനിറങ്ങുന്നത് മറാത്തി വോട്ടർമാരെ ഗണ്യമായി മഹായുതിയിലേക്ക് ആകർഷിക്കുമെന്നാണ് ബിജെപി കണക്കുകൂട്ടുന്നത്. 11 ലോക്സഭാ സീറ്റുകളുള്ള മുംബൈ മെട്രോപൊളിറ്റൻ മേഖലയിൽ എംഎൻഎസിന്റെ പിന്തുണ ബിജെപി സഖ്യത്തിന് നിർണായകമാകും. രാജ് താക്കറെയെ ഒപ്പം നിർത്തി മുംബൈ-താനെ മേഖലയിലെ ഉദ്ധവ് സേനയുടെ കോട്ടകളിൽ വിളളൽ വീഴ്ത്തുകയാണ് ലക്ഷ്യം.

Stories you may like

സോമനാഥന്റെ ഇതിഹാസം നാശത്തിന്റെ കഥയല്ല, ഭാരതമാതാവിന്റെ ദശലക്ഷക്കണക്കിന് മക്കളുടെ ആത്മാഭിമാനത്തിന്റെ ഇതിഹാസം; പ്രധാനമന്ത്രി എഴുതുന്നു

ആത്മ നിർഭർ സമുദ്ര പ്രതാപ് ; കോസ്റ്റ് ഗാർഡ് തദ്ദേശീയമായി നിർമിച്ച മലിനീകരണ നിയന്ത്രണ കപ്പൽ കമ്മീഷൻ ചെയ്ത് പ്രതിരോധ മന്ത്രി

ബിജെപിയും ശിവസേന ഷിൻഡെ വിഭാഗവും എൻസിപി അജിത് പവാർ പക്ഷവും അടങ്ങുന്ന മഹായുതി സഖ്യത്തിൽ മുംബൈയിലെ ഏതെങ്കിലും സീറ്റ് നൽകി എംഎൻഎസിനെ കൂടി ഉൾപ്പെടുത്താനായിരുന്നു ബിജെപി ആദ്യം ശ്രമിച്ചത്. എന്നാൽ, ഈ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാതെ മഹായുതിക്ക് പൂർണ്ണ പിന്തുണ നൽകാൻ രാജ് താക്കറെ പിന്നീട് തീരുമാനിക്കുകയായിരുന്നു. ഇതിന് പ്രത്യുപകാരമായി ഈ വർഷം അവസാനം നടക്കുന്ന മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ എംഎൻഎസിന് കൂടുതൽ സീറ്റുകൾ അനുവദിച്ചേക്കും. പ്രത്യേകിച്ച് മുംബൈ, താനെ, കല്യാൺ-ഡോമ്പിവില്ലി, നാഷിക് തുടങ്ങിയ പ്രദേശങ്ങളിൽ.

ഗുഡി പഡ് വയോട് അനുബന്ധിച്ച് മുംബൈയിലെ ശിവാജി പാർക്കിൽ സംഘടിപ്പിച്ച വമ്പൻ റാലിയിലാണ് രാജ് താക്കറെ എൻഡിഎയ്ക്ക് പിന്തുണ പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസന നേട്ടങ്ങളിൽ ആകൃഷ്ടനായത് കൊണ്ടാണ് ബിജെപി സഖ്യത്തെ പിന്തുണയ്ക്കുന്നതെന്നാണ് രാജിന്റെ വിശദീകരണം. കേഡർ പാർട്ടിയായ എംഎൻഎസിന്റെ പിന്തുണ വഴി
മുംബൈ, പൂനെ, നാഷിക് തുടങ്ങിയ മേഖലകളിലെ ഓരോ മണ്ഡലങ്ങളിലും 20,000 മുതൽ 30,000 വരെ വോട്ടുകൾ അധികം നേടാൻ എൻഡിഎ സ്ഥാനാർത്ഥികൾക്ക് കഴിയുമെന്നാണ് വിലയിരുത്തൽ. മഹാവികാസ് അഖാഡിയുമായി വാശിയേറിയ മത്സരങ്ങൾ അരങ്ങേറുന്ന പല മണ്ഡലങ്ങളിലും ഈ അധിക വോട്ടുകൾ എൻഡിഎ സ്ഥാനാർത്ഥികൾ മുൻതൂക്കം സമ്മാനിക്കും.

ശിവസേന സ്ഥാപകൻ ബാൽ താക്കറെയുടെ അനന്തരവനായ രാജ് താക്കറെ ഉദ്ധവ് താക്കറെയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് 2006ലാണ് ശിവസേന വിട്ട് മഹാരാഷ്ട്ര നവനിർമ്മാൺ സേന സ്ഥാപിച്ചത്. ബാൽ താക്കറെയുമായി കാഴ്ചയിൽ ഏറെ സാദൃശ്യം പുലർത്തുന്ന രാജ് താക്കറെ, മികച്ച പ്രാസിംഗകൻ കൂടിയാണ്. പാർട്ടി സ്ഥാപിച്ചതിന് ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ എംഎൻഎസ് മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. 2009ലെ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ 6 ശതമാനത്തിനടുത്ത് വോട്ടും 13 സീറ്റുകളും നേടാൻ രാജ് താക്കറെയുടെ പാർട്ടിക്ക് കഴിഞ്ഞിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ രണ്ടര ശതമാനം വോട്ടും ഒരു സീറ്റുമാണ് എംഎൻഎസ് നേടിയത്.

2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിലെ 48 സീറ്റിൽ 41 ഉം എൻഡിഎ നേടിയിരുന്നു. അന്ന് ബിജെപിയും ശിവസേനയും സഖ്യമായാണ് മത്സരിച്ചത്. പിന്നീട് ഉദ്ധവ് സേന കോൺഗ്രസ് പക്ഷത്തേക്ക് കൂറുമാറിയെങ്കിലും പുതിയ കരുനീക്കങ്ങൾ വഴി കഴിഞ്ഞ തവണത്തെ ഉജ്ജ്വല പ്രകടനം ആവർത്തിക്കാനാണ് മഹായുതി എന്ന പേരിൽ മഹാരാഷ്ട്രയിൽ മത്സരിക്കുന്ന എൻഡിഎ ഇത്തവണ ലക്ഷ്യമിടുന്നത്.

Tags: bjp maharastraMaharastra Election2024 Lok Sabha Election
Share1TweetSendShare

Latest stories from this section

മധുരം വിളമ്പി അറുപതിലേക്ക് ; കൊച്ചിയുടെ ആഘോഷങ്ങളിൽ രുചി നിറച്ച ബേക്കറി ബി

മധുരം വിളമ്പി അറുപതിലേക്ക് ; കൊച്ചിയുടെ ആഘോഷങ്ങളിൽ രുചി നിറച്ച ബേക്കറി ബി

പുഷ്പനെ അറിയാം‌ പക്ഷേ രവതയെ അറിയില്ല ; എം.വി ഗോവിന്ദന് അൽഷിമെഴ്സ് പിടിച്ചപ്പോൾ

പുഷ്പനെ അറിയാം‌ പക്ഷേ രവതയെ അറിയില്ല ; എം.വി ഗോവിന്ദന് അൽഷിമെഴ്സ് പിടിച്ചപ്പോൾ

ജീവിക്കാനുള്ള അവകാശം പോലും താൽക്കാലികമായി നിർത്തലാക്കിയ ദിനങ്ങൾ ; രജത് ശർമ്മയുടെ അടിയന്തരാവസ്ഥ അനുഭവം

ജീവിക്കാനുള്ള അവകാശം പോലും താൽക്കാലികമായി നിർത്തലാക്കിയ ദിനങ്ങൾ ; രജത് ശർമ്മയുടെ അടിയന്തരാവസ്ഥ അനുഭവം

നൂറുവർഷം കഴിയണ്ട നൂറു മിനുട്ട് കൊണ്ട് മനസ്സിലാകും ; മൈത്രേയന്റെ മണ്ടത്തരങ്ങൾ

നൂറുവർഷം കഴിയണ്ട നൂറു മിനുട്ട് കൊണ്ട് മനസ്സിലാകും ; മൈത്രേയന്റെ മണ്ടത്തരങ്ങൾ

Discussion about this post

Latest News

ഗിരീഷ് പുത്തഞ്ചേരിക്കിട്ട് പണി കൊടുക്കാൻ ചെയ്തതാണ്, റിസൾട്ട് കണ്ട് ഞെട്ടിയിപ്പോയി: എം ജയചന്ദ്രൻ

ഗിരീഷ് പുത്തഞ്ചേരിക്കിട്ട് പണി കൊടുക്കാൻ ചെയ്തതാണ്, റിസൾട്ട് കണ്ട് ഞെട്ടിയിപ്പോയി: എം ജയചന്ദ്രൻ

‘ട്രംപ്‌ വൈകാതെ ഇന്ത്യ സന്ദർശിക്കും’ ; ഇന്ത്യയിലെ യുഎസ് അംബാസഡറായി ചുമതലയേറ്റ് സെർജിയോ ഗോർ

‘ട്രംപ്‌ വൈകാതെ ഇന്ത്യ സന്ദർശിക്കും’ ; ഇന്ത്യയിലെ യുഎസ് അംബാസഡറായി ചുമതലയേറ്റ് സെർജിയോ ഗോർ

പറയുകയല്ല, പ്രവർത്തിച്ചു കാണിക്കുന്നതാണ് അയാളുടെ ശൈലി; സഹതാരത്തെ വാനോളം പുകഴ്ത്തി ശ്രേയസ് അയ്യർ

പറയുകയല്ല, പ്രവർത്തിച്ചു കാണിക്കുന്നതാണ് അയാളുടെ ശൈലി; സഹതാരത്തെ വാനോളം പുകഴ്ത്തി ശ്രേയസ് അയ്യർ

ചന്ദ്രലേഖക്ക് വേണ്ടി ഉണ്ടാക്കിയ പാട്ട് വന്നത് ദിലീപ് പടത്തിൽ, ഇന്നും നിങ്ങൾ മൂളുന്ന ആ പാട്ടിന് പിന്നിൽ ഒരു പ്രിയദർശൻ ബുദ്ധി: ബേണി–ഇഗ്നേഷ്യസ്

ചന്ദ്രലേഖക്ക് വേണ്ടി ഉണ്ടാക്കിയ പാട്ട് വന്നത് ദിലീപ് പടത്തിൽ, ഇന്നും നിങ്ങൾ മൂളുന്ന ആ പാട്ടിന് പിന്നിൽ ഒരു പ്രിയദർശൻ ബുദ്ധി: ബേണി–ഇഗ്നേഷ്യസ്

‘ഹിന്ദുത്വം ഭയവും ആശങ്കയും വളർത്തുന്ന പ്രത്യയശാസ്ത്രം’ ; ഓപ്പറേഷൻ സിന്ദൂർ അല്ല, പാകിസ്താനുമായി ചർച്ചകളാണ് വേണ്ടതെന്ന് മണിശങ്കർ അയ്യർ

‘ഹിന്ദുത്വം ഭയവും ആശങ്കയും വളർത്തുന്ന പ്രത്യയശാസ്ത്രം’ ; ഓപ്പറേഷൻ സിന്ദൂർ അല്ല, പാകിസ്താനുമായി ചർച്ചകളാണ് വേണ്ടതെന്ന് മണിശങ്കർ അയ്യർ

ഗിരീഷ് പുത്തഞ്ചേരിയെ അളക്കാൻ നീയായോ എന്ന് ചോദിച്ചിട്ട് ദേഷ്യപ്പെട്ട് ഇറങ്ങി പോയി, പിറ്റേ ദിവസം രാവിലെ ആ കാഴ്ചയാണ് കണ്ടത്: ശരത്

ഗിരീഷ് പുത്തഞ്ചേരിയെ അളക്കാൻ നീയായോ എന്ന് ചോദിച്ചിട്ട് ദേഷ്യപ്പെട്ട് ഇറങ്ങി പോയി, പിറ്റേ ദിവസം രാവിലെ ആ കാഴ്ചയാണ് കണ്ടത്: ശരത്

സാങ്കേതിക തകരാർ! മൂന്നാംഘട്ടത്തിൽ പാത മാറി പിഎസ്എൽവി സി62 ; പരിശോധന തുടരുന്നതായി ഐഎസ്ആർഒ മേധാവി

സാങ്കേതിക തകരാർ! മൂന്നാംഘട്ടത്തിൽ പാത മാറി പിഎസ്എൽവി സി62 ; പരിശോധന തുടരുന്നതായി ഐഎസ്ആർഒ മേധാവി

പണം പൂട്ടി വെക്കണ്ട, ചിലവാക്കിക്കോളൂ, വിരമിക്കൽ സമ്പാദ്യം അനാവശ്യമെന്ന് എലോൺ മസ്ക്; പറയുന്നത് ഇങ്ങനെ

പണം പൂട്ടി വെക്കണ്ട, ചിലവാക്കിക്കോളൂ, വിരമിക്കൽ സമ്പാദ്യം അനാവശ്യമെന്ന് എലോൺ മസ്ക്; പറയുന്നത് ഇങ്ങനെ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies