ടെഹ്‌റാൻ : ഇസ്രായേലിനെതിരായ സൈനിക ഓപ്പറേഷൻ ടെഹ്‌റാൻ്റെ ഭാഗത്ത് നിന്ന് “അവസാനിച്ചു” എന്ന് തുറന്ന് പറഞ്ഞ് ഇറാൻ സായുധ സേനയുടെ ചീഫ് ഓഫ് സ്റ്റാഫ്, സർദാർ ബഗേരി. അതെ സമയം ഇനി അമേരിക്ക ഇസ്രയേലിനെ സഹായിക്കരുതെന്നും ഭാഗേരി ആവശ്യപ്പെട്ടു. നേരത്തെ ഇറാൻ ഇസ്രയേലിനെ ആക്രമിക്കുന്ന സാഹചര്യം ഉണ്ടാവുകയാണെങ്കിൽ അമേരിക്ക “ഇരുമ്പ് കോട്ട” കണക്കിന് ഇസ്രയേലിന്റെ കൂടെ നിലനിൽക്കുമെന്ന് അമേരിക്ക ഉറപ്പ് നൽകിയിരുന്നു.
അമേരിക്ക മാത്രമല്ല ശക്തരായ ജി 7 രാജ്യങ്ങളെ മുഴുവൻ ഇസ്രായേലിനു പുറകിൽ അണി നിരത്തുമെന്നും അമേരിക്ക പ്രസ്താവിച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ അനവധി രാജ്യങ്ങൾ ഇറാനെ താക്കീത് നൽകി രംഗത്ത് വന്നിരുന്നു. ഇസ്രയേലിന്റെ കൂടെ ജി 7 രാജ്യങ്ങളും അമേരിക്കയും ചേരുന്ന ഒരു സാഹചര്യം ഉണ്ടാകുന്നത് ഒരിക്കലും ഇറാന് ഗുണകരമാവുകയില്ല എന്ന് മനസിലാക്കി കൊണ്ടാണ് ഇപ്പോൾ ഇറാൻ വേറെ വഴിയില്ലാതെ പിന്മാറാൻ തീരുമാനിച്ചിരിക്കുന്നത് എന്നാണ് കരുതപ്പെടുന്നത്
അതെ സമയം ഇസ്രായേലിനു നേരെ ഇറാൻ നൂറുകണക്കിന് ഡ്രോണുകൾ അതിന്റെ സഖ്യരാജ്യങ്ങളിൽ നിന്നും അയച്ചുവെങ്കിലും. ഏതാണ്ട് 99 ശതമാനത്തെയും നിർവീര്യമാക്കുന്നതിൽ ഇസ്രായേൽ വിജയിച്ചിരുന്നു. അമേരിക്കയും ജി 7 രാജ്യങ്ങളും ചേർന്ന്, ഇറാന് നൽകേണ്ട പ്രതികരണം എന്ത് എന്ന കാര്യത്തിൽ തീരുമാനം ഉണ്ടാക്കാൻ തിങ്കളാഴ്ച ചർച്ച നടത്താനിരിക്കെയാണ്, ഞങ്ങൾ യുദ്ധം നിർത്തി വയ്ക്കുകയാണ് നിങ്ങളും ആക്രമിക്കരുത് എന്ന ആവശ്യവുമായി ഇറാൻ രംഗത്തെത്തിയത്.
Discussion about this post