പത്തനംതിട്ട: ഭർത്താവിനെ തലയ്ക്കടിച്ചു കൊന്ന് ഭാര്യ. പത്തനംതിട്ട അട്ടത്തോടാണ് സംഭവം. പടിഞ്ഞാറെ കോളനിയിൽ ഓലിക്കൽ വീട്ടിൽ താമസിക്കുന്ന ചിറ്റാർ കൊടുമുടി സ്വാദേശി രത്നാകരൻ (57) ആണ് കൊല്ലപ്പെട്ടത്. ഭാര്യ ശാന്തയെ പമ്പ പൊലീസ് കസ്റ്റഡിയിലെടുത്തു.
മദ്യപിച്ചെത്തിയ രത്നാകരനുമായുള്ള തർക്കത്തിനിടെ ശാന്ത, കമ്പി വടിക്ക് തലയ്ക്കടിക്കുകയായിരുന്നു. പരിക്കേറ്റ രത്നാകരനെ അയൽവാസികൾ നിലയ്ക്കലുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെത്തിച്ചപ്പോഴേയ്ക്കും മരണം സംഭവിക്കുകയായിരുനുനു,
Discussion about this post