കാൻബെറ : ഓസ്ട്രേലിയയിലെ സിഡ്നിയിൽ ഇന്നലെ ഉണ്ടായ കത്തിക്കുത്ത് ഭീകരാക്രമണമെന്ന നിഗമനത്തിൽ പോലീസ്. ക്രിസ്ത്യൻ പള്ളിയിലാണ് ആക്രമണം നടന്നത്. പള്ളിയിൽ കുർബാനയ്ക്കിടെ പുരോഹിതനെയും വിശ്വാസികളെയും കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു.
തിങ്കളാഴ്ച സംഭവസ്ഥലത്ത് വെച്ച് ഒരു കൗമാരക്കാരനെ പോലീസ് അറസ്റ്റുചെയ്തു, പുറത്ത് ഒരു ജനക്കൂട്ടം തടിച്ചുകൂടി, അക്രമിയെ പുറത്തുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടതിനെത്തുടർന്ന് സംഘർഷം രൂക്ഷമായി. ആക്രമണം തീവ്രവാദ പ്രവർത്തനമാണെന്ന് വിശ്വസിക്കുന്നതായി ന്യൂ സൗത്ത് വെയിൽസ് സ്റ്റേറ്റ് പോലീസ് കമ്മീഷണർ കാരെൻപറഞ്ഞു.
സിഡ്നി നഗരത്തിൽ നിന്നും 30 കിലോമീറ്റർ അകലെയുള്ള വാക്ക്ലെയിലെ ക്രിസ്ത്യൻ പള്ളിയിലാണ് ആക്രമണം നടന്നത്. ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. തിങ്കളാഴ്ച വൈകിട്ട് ആയിരുന്നു ആക്രമണം ഉണ്ടായത്. പള്ളിയിൽ കുർബാന നടക്കുന്നതിനിടയിലാണ് പ്രതിയായ യുവാവ് കത്തികൊണ്ട് ആക്രമണം നടത്തിയത്
Discussion about this post