ഹൈദരാബാദ്: മദ്യപിച്ച് ബോധമില്ലാതെ വാഹനം ഒടിച്ച് അപകടമുണ്ടാക്കി സോഫ്റ്റ്‌വെയർ എൻജിനീയർ. നിയന്ത്രണം വിട്ട കാർ ആറ് വാഹനങ്ങളെയാണ് ഇടിച്ചത്. അപകടത്തിൽ ഒരാൾ മരിച്ചു. എട്ട് പേർക്ക് പരിക്കേറ്റു.
ഇന്നലെ അർദ്ധരാത്രിയിൽ ഹൈദരാബാദിലായിരുന്നു സംഭവം. ഹൈദരാബാദിലെ പ്രഗതി നഗറിൽ താമസിക്കുന്ന പി ക്രാന്തി കുമാർ ആണ് മദ്യപിച്ച് വാഹനമോടിച്ച് വലിയ അപകടമുണ്ടാക്കിയത്. സംഭവത്തെ തുടർന്ന് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.
കാർ, രണ്ട് ഓട്ടോകൾ, മൂന്ന് ബൈക്കുകൾ എന്നിവയിലാണ് യുവാവിന്റെ വാഹനമിടിച്ചത്. ഐകെഇഎ മുതൽ റായ്ദുർഗത്തിലെ കാമിനേനി ഹോസ്പിറ്റൽ റോഷ് വരെയുള്ള ഭാഗത്താണ് അപകടം നടന്നത്. സംഭവസ്ഥലത്ത് വച്ച് തന്നെ ഒരാൾ കൊല്ലപ്പെട്ടിരുന്നു. മരിച്ചയാളെ ഇതുവരെയും തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തിൽ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് അറിയിച്ചു.
Discussion about this post