ശ്രീനഗർ; വയനാട്ടിലെ കോൺഗ്രസ് സ്ഥാനാർത്ഥി രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി മുൻ കോൺഗ്രസ് നേതാവും ഡിപിഎപി ചെയർമാനുമായ ഗുലാംനബി ആസാദ്. ന്യൂനപക്ഷ സമുദായങ്ങൾ കൂടുതലായുള്ള ഇടങ്ങളിൽ രാഹുൽ അഭയം പ്രാപിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
ബി.ജെ.പിക്കെതിരെ ശക്തമായ പോരാട്ടമാണ് രാഹുൽ ഗാന്ധി നടത്തുന്നെന്നാണ് വാദം. എന്നാൽ, ഇതിന് വിപരീതമായാണ് രാഹുൽ പ്രവർത്തിക്കുന്നത്. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ മത്സരിക്കാൻ എന്തുകൊണ്ടാണ് രാഹുൽ വിമുഖത കാണിക്കുന്നതെന്നും ഗുലാം നബി ആസാദ് ചോദിച്ചു. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നിന്ന് പറന്ന് ന്യൂനപക്ഷം ശക്തമായ സ്ഥലത്ത് അദ്ദേഹം എന്തിനാണ് അഭയം തേടിയതെന്നും ഗുലാം നബി ആസാണ് ചോദിച്ചു. ഉദംപൂർ ലോക്‌സഭ മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പൊതുയോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ദിരാഗാന്ധിയേയും ഷെയ്ഖ് അബ്ദുല്ലയേയും പോലെ ത്യാഗങ്ങൾ സഹിച്ച നേതാവല്ല രാഹുൽ ഗാന്ധിയെന്നും ആസാദ് പറഞ്ഞു.
ബി.ജെ.പിക്കെതിരെ പോരാടണം എന്ന കോൺഗ്രസ് പാർട്ടിയുടെ പ്രതിബദ്ധത മറന്നുകൊണ്ട് കേരളം പോലുള്ള വിജയസാധ്യത കൂടുതലുള്ള മണ്ഡലങ്ങളിൽ മാത്രമാണ് രാഹുൽ മത്സരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നാഷണൽ കോംൺഫെറൻസ് വൈസ് പ്രസിഡന്റ് ഒമർ അബ്ദുള്ളയും രാഹുൽ ഗാന്ധിയും രാഷ്ടിയക്കാരല്ലെന്നും ഇരുവരും രാജ്യത്തിനായി സംഭാവനകളൊന്നും നൽകിയിട്ടില്ലെന്നും ആസാദ് പറഞ്ഞു.
Discussion about this post