വയനാട് : മോദി സർക്കാർ രാജ്യത്തുടനീളം നടത്തിയ വിവിധ വികസന പ്രവർത്തനങ്ങൾ എടുത്ത് പറഞ്ഞ് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ. കഴിഞ്ഞ 5 വർഷത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ആവാസ് യോജന വഴി രാജ്യത്തെ വീടില്ലാത്ത പാവപ്പെട്ടവർക്ക് 4കോടി വീടുകൾ നിർമ്മിച്ചു നൽകി എന്ന് അദ്ദേഹം പറഞ്ഞു. വയനാട്ടിൽ റോഡ് ഷോയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ രണ്ട് ലക്ഷം വീടുകളാണ് നിർമ്മിച്ചു നൽകിയത്. മുൻകാല ഭവന പദ്ധതികളിൽ നിന്ന് വ്യത്യസ്തമായി, ഈ പദ്ധതിക്ക് കീഴിലുള്ള പണം ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് കൈമാറുന്നു എന്ന പ്രേത്യേകതയും ഉണ്ട്. എല്ലാവർക്കും വീട് എന്ന പദ്ധതിക്ക് കീഴിൽ, കേന്ദ്ര ഗവൺമെന്റ് അതിന്റെ എല്ലാ പൗരന്മാർക്കും മികച്ച വീടുകളാണ് നൽകുന്നത് . സ്‌കീമിന് കീഴിൽ നൽകുന്ന വീടിന്റെ ഉടമയോ സഹ ഉടമയോ ആയി സ്ത്രീ ആയിരിക്കണം എന്ന് നിബന്ധന വച്ചതിലൂടെ സ്ത്രീ ശാക്തീകരണവും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു.
അതുപോലെ ആയുഷ്മാൻ ഭാരത് പദ്ധതിയിലൂടെ 50 കോടി ജനങ്ങൾക്ക് പ്രതിവർഷം 5 ലക്ഷം രൂപയാണ് ആരോഗ്യപരിരക്ഷയായി ലഭിക്കുന്നത് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഓരോ വോട്ടും ഗ്രാമങ്ങളെ സുശക്തമാകും, സ്ത്രീകളെ ശാക്തീകരിക്കും, യുവത്വത്തിന്റെ ആഗ്രഹങ്ങൾക്ക് ചിറകുകൾ നൽകും ഒപ്പം കർഷകർക്ക് മുതൽക്കൂട്ടാകും. അതിനാൽ നിങ്ങളുടെ ഓരോ വോട്ടും വിലപ്പെട്ടതാണ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി .
Discussion about this post