കൊൽക്കത്ത: രാമനവമി ഘോഷയാത്രയ്ക്കിടെ ഹിന്ദു വിശ്വാസികളെ ആക്രമിച്ച സംഭവത്തിൽ ഇടപെട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ. രണ്ട് പോലീസുകാരെ സസ്‌പെൻഡ് ചെയ്തു. മുർഷിദാബാദിൽ ഉണ്ടായ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ടായിരുന്നു നടപടി.
ശക്തിപൂർ, ബലെദാന എന്നീ പ്രദേശങ്ങളുടെ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടി സ്വീകരിച്ചത്. അക്രമം തടയാൻ ഇവർ ഫലപ്രദമായി ഇടപെട്ടില്ലെന്ന് കമ്മീഷന്റെ അന്വേഷണത്തിൽ വ്യക്തമായിരുന്നു. ഇതേ തുടർന്നായിരുന്നു ഇവരെ സസ്‌പെൻഡ് ചെയ്തുകൊണ്ട് കമ്മീഷൻ ഉത്തരവിട്ടത്.
ഈ മാസം 17 നായിരുന്നു രാമനവമി. ആഘോഷങ്ങളുമായി ഭാഗമായി പ്രദേശത്തെ ഹിന്ദു വിശ്വാസികൾ ഘോഷയാത്ര സംഘടിപ്പിച്ചിരുന്നു. ഇതിനിടെ ഇവർക്ക് നേരെ സാമൂഹ്യവിരുദ്ധർ കല്ലെറിയുകയായിരുന്നു. ഇതിന് പിന്നാലെ മർദ്ദിക്കുകയും ചെയ്തു. സംഭവത്തിൽ 19 പേർക്കാണ് പരിക്കേറ്റത്. ഇതിൽ ചിലരുടെ പരിക്കുകൾ സാരമുള്ളതായിരുന്നു. ഇവിടെ തിരഞ്ഞെടുപ്പിന്റെ ചുലമതലയുള്ള ഉദ്യോഗസ്ഥനും പരിക്കേറ്റിരുന്നു. ഇതോടെയാണ് കമ്മീഷൻ നടപടി സ്വീകരിച്ചത്. പോലീസുകാർക്കെതിരെ ഉടൻ തന്നെ കുറ്റപത്രം സമർപ്പിക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ട്.
Discussion about this post